1470-490

മുൻ കാല ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ക്ലേശങ്ങൾ അഛൻ്റെ ഓർമയിലൂടെ പങ്കു വച്ച് പത്രപ്രവർത്തക

പഴയ കാലത്തെ ആരോഗ്യ രംഗത്തു പ്രവർത്തിച്ചിരുന്ന അഛൻ്റെ ഓർമ പങ്കു വച്ച് പത്രപ്രവർത്തക ‘ പി.കെ ജ്യോതിയാണ് ആരോഗ്യ വകുപ്പിൽ ജോലി ‘ ചെയ്തിരുന്ന അച്ഛൻ്റെ ഓർമകൾ പങ്കു വച്ചത്: അന്നുള്ള വർ അനുഭവിച്ച പ്രശ്നങ്ങളും fb പോസ്റ്റിൽ ഉണ്ട്: Post ചുവടെ

ആരോഗ്യ മേഖലയിലായിരുന്നു അച്ഛൻ….
ക്ഷയവും, ആളുകളടുപ്പിക്കാത്ത വസൂരിയും, കോളറയുമുൾപ്പെടെ രോഗങ്ങൾ പ്രതിസന്ധിയിലാക്കുന്ന കാലത്ത് പരിമിതമായ സൗകര്യങ്ങളുമായി
രോഗങ്ങളോടു പടവെട്ടിയ ആരോഗ്യ മേഖലയിലെ മുൻ തലമുറക്കാരിലൊരാൾ…അന്ന് ടിവി യോ ഫോണോ സാധാരണക്കാരിലേക്ക് എത്തിയിട്ടു പോലുമില്ല. ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളുമായി നടന്നു തീർത്ത കിലോമീറ്റുകളെ കുറിച്ചോ സർവീസിലെ നേട്ടങ്ങളെ കുറിച്ചോ ഞങ്ങൾ മക്കൾക്ക് ഒന്നുമറിയില്ലായിരുന്നു. ആരോടും പറയാതെ സർക്കാർ ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്റ്ററുടെ മികവിനുള്ള അവാർഡ് വാങ്ങി വീട്ടിൽ തിരിച്ചെത്തും വരെ !
ചുണ്ടിൽ ഒരു ചെറുചിരിയുമായി സർക്കാർ നൽകിയ സമ്മാനം ഒരു ചെറു നെടുവീർപ്പോടെ അലമാരക്കുള്ളിൽ സുഭദ്രമാക്കി അച്ഛൻ. ചെറു ലജജാ ശൈലി സ്വന്തം നേട്ടങ്ങളെ വിസ്തരിക്കുന്നതിൽ നിന്നും അച്ഛനെ വിലക്കി. ഒരിക്കലേ അവാർഡിനേ കുറിച്ച് മറ്റുള്ളവരോട് പറഞ്ഞിട്ടുള്ളൂ, മരണാസന്നമായ നാളുകളിൽ ഐസിയുവിൽ കഴിഞ്ഞിരുന്ന സമയത്ത് ഇഞ്ചക്ഷനെടുക്കാൻ വന്നവരോട്. പരിശീലനക്കുറവുള്ളവർ പച്ച മാംസത്തിൽ മാറി മാറി കുത്തിയതിനോട് പ്രതിഷേധിച്ച് ദേഷ്യപ്പെട്ടതായിരുന്നു … ” ഞാനും നിങ്ങളെ പോലെ ആരോഗ്യ മേഖലയിലായിരുന്നു കുട്ടികളേ, ഡിപ്പാർട്ട്മെന്റിൽ നല്ല പ്രവർത്തകനുള്ള അംഗീകാരമൊക്കെ കിട്ടിയിട്ടുണ്ട്, ഇഞ്ചക്ഷൻ ചെയ്യാനൊക്കെ എനിക്കുമറിയാം” (അച്ഛൻ പിന്നീട് പറഞ്ഞറിഞ്ഞത്). കുറച്ചു നാൾ കഴിഞ്ഞ് അച്ഛനും യാത്രയായി..
എത്താൻ പറ്റുന്ന ദൂരത്തെങ്കിൽ നട്ടപ്പാതിരക്കുപോലും വീടണയുന്ന, കുടുംബത്തെ കുറിച്ചു കൂടുതൽ സംസാരിക്കാനിഷ്ടപ്പെട്ടിരുന്ന തികഞ്ഞ ഫാമിലിമാൻ !
ഇതുപോലെ തന്നെയല്ലേ കോവിഡിനോടു പൊരുതുന്ന പുതുതലമുറയിലെ ആരോഗ്യ പ്രവർത്തകരും…
നമുക്ക് വേണ്ടി മാത്രം വിശ്രമമില്ലാത്ത, വീടണയാൻ പറ്റാത്ത, കാത്തിരിക്കുന്ന കുഞ്ഞു കണ്ണുകളെ നിരാശപ്പെടുത്തേണ്ടി വരുന്ന, പ്രിയപ്പെട്ടവരുടെ ഉള്ളിലൊരു ആന്തലായി മാറുന്ന അവരോരോരുത്തരും നെഞ്ചിലൊരു നോവ് കൂടിയാണ്, ഒപ്പം അഭിമാനവും… നന്ദി…

Comments are closed.