1470-490

കുവൈത്തിൽ കർഫ്യു: പൊതുഅവധി രണ്ടാഴ്ചത്തേക്ക് നീട്ടി.


കുവൈത്ത്‌ സിറ്റി ; കുവൈത്തിൽ ഭാഗികമായി കർഫ്യൂ ഏർപ്പെടുത്തി. ഇന്ന് ( ഞായർ വൈകീട്ട്‌ 5 മുതൽ പുലർച്ചെ 4 മണി വരെയാണ് കർഫ്യൂ. ഇതിനു പുറമെ സർക്കാർ കാര്യാലയങ്ങളുടെ പൊതു അവധി മാർച്ച്‌ 29 മുതൽ രണ്ടാഴ്ചത്തേക്ക്‌ കൂടി നീട്ടി. ഇന്നലെ രാത്രി ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചത്‌. രാജ്യത്ത്‌ ആവശ്യമായ ഭക്ഷ്യ കരുതൽ ഉണ്ടെന്നും ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും വാണിജ്യ മന്ത്രി ഖാലിദ്‌ അൽ റൗദാൻ വ്യക്തമാക്കി. ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ചു വെക്കരുതെന്നും അദ്ധേഹം ജനങ്ങളോട്‌ അഭ്യർത്ഥിച്ചു. മാർച്ച് 22 ഞായർ മുതൽ വൈകീട്ട്‌ 5 മുതൽ പുലർച്ചെ 4 മണി വരെയാണ് കർഫ്യൂ സമയം. ഇതിനു കാലാവധി നിശ്ചയിച്ചിട്ടില്ല. കർഫ്യൂ സമയങ്ങളിൽ പുറത്തിറങ്ങുവാനോ ഭക്ഷ്യ വിൽപന കേന്ദ്രങ്ങൾ ഒഴികെയുള്ള സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല. എന്നാൽ കർ ഫ്യൂവിൽ നിന്നും ഒഴിവാക്കപ്പെടേണ്ട മറ്റു അവശ്യ സേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളുടെ പട്ടിക മുൻസിപ്പൽ അധികൃതർ നിർണ്ണയിക്കും
എന്നാൽ ആഭ്യന്തര , പ്രതിരോധ മന്ത്രാലയങ്ങൾ അനുവദിക്കുന്ന പ്രത്യേക പാസ്‌ ഉള്ളവർക്ക്‌ കർഫ്യൂ സമയം ജോലി ആവശ്യത്തിനു മാത്രം പുറത്തിറങ്ങാവുന്നതാണ്. കർഫ്‌ യൂ നിയമം ലംഘിക്കുന്നവർക്ക്‌ 3 വർഷം തടവോ അല്ലെങ്കിൽ പതിനായിരം ദിനാർ വരെ പിഴയും ചുമത്തും. കർഫ്‌ യൂ നിയന്ത്രണം ആഭ്യന്തര മന്ത്രാലയത്തിന്റെയും സൈന്യത്തിന്റെയും മേൽനോട്ടത്തിലായിരിക്കും.

Comments are closed.