1470-490

കൊറോണ മരവിപ്പ്: കെട്ടിട ഉടമകൾ വാടക ഉപേക്ഷിച്ച് മാതൃകയായി

കുറ്റ്യാടി: കൊറോണ മരവിപ്പ് കച്ചവട സ്ഥാപനങ്ങളെ സാരമായി ബാധിച്ചു കൊണ്ടിരിക്കുമ്പോൾ കുറ്റ്യാടി പഞ്ചായത്തിൽ നിന്നും ആശ്വാസകരമായ ഒരു വാർത്ത. കൊറോണയുടെ പശ്ചാത്തലത്തിൽ വ്യാപാരികൾ അനുഭവിക്കുന്ന പ്രയാസത്തിൽ പങ്കു ചേർന്നിരിക്കുകയാണ് കുറ്റ്യാടിയിലെ മനുഷ്യസ്നേഹികളായ ഒരു കൂട്ടം കെട്ടിട ഉടമകൾ .കുറ്റ്യാടി മരുതോങ്കര റോഡിലെ സിറ്റി സെന്റർ കെട്ടിട ഉടമകളായ കോവില്ലത്ത് നൗഷാദ്, കാരപ്പാറ മൊയ്തു, മുടിയല്ലൂർ അമ്മദ് ഹാജി, പൂവത്തിങ്കൽ ബഷീർ എന്നിവരാണ് തങ്ങളുടെ ഉടമസ്ഥതയിലുള്ള 31 ഓളം മുറികളുടെ മാർച്ച് മാസത്തെ വാടക കച്ചവടക്കാരിൽ നിന്നും വാങ്ങേണ്ട എന്ന തീരുമാനം എടുത്തിരിക്കുന്നത് .മാസത്തിൽ ഏകദേശം ഒന്നര ലക്ഷത്തോളം രൂപയാണ് വാടക ഇനത്തിൽ നിന്നും ഇവിടെ കെട്ടിട ഉടമകൾക്ക് പിരിഞ്ഞുകിട്ടുന്നത് .പൊതു പ്രവർത്തകനും റിട്ട: അധ്യാപകനുമായ കെ.പി.അബ്ദുൾ മജീദും തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമുറിയുടെ വാടക ഉപേക്ഷിച്ചിട്ടുണ്ട്.നിരവധി കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കുറ്റ്യാടി മേഖലയിലെ വിവിധ അങ്ങാടികളിലെ കെട്ടിട ഉടമകളും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കെട്ടിട വാടക ഉപേക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ .അതെ സമയം കുറ്റ്യാടി ടൗണിലെ മറ്റ് കെട്ടിട ഉടമകളും വാടക ഉപേക്ഷിക്കാനും വാടകയിൽ ഇളവ് നൽകാനും സന്നദ്ധരായിട്ടുണ്ട്

Comments are closed.