1470-490

കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍

കെറോണ വൈറസ് വ്യാപനം തടയുന്നതിന്
ക്രിമിനല്‍ പ്രോസീജ്യര്‍ കോ‍ഡ് (Crpc) സെക്ഷന്‍ 144 (1)(2) and (3) പ്രകാരം കോഴിക്കോട് ജില്ലയില്‍  താഴെപറയുന്ന കാര്യങ്ങള്‍ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഈ ഉത്തരവിന് 22/03/2020 മുതല്‍ മറ്റെരുത്തരവുണ്ടാവുന്നത് വരെ പ്രാബല്യമുണ്ടാകും.

ജില്ലയിലെ എല്ലാ പൊതു സ്ഥലങ്ങളും  ഉള്‍പ്പെടെ എല്ലാ സ്ഥലങ്ങളിലും 5 ല്‍കൂടുതല്‍ ആളുകള്‍ കൂടിച്ചേരുന്നത് 

ഉത്സവങ്ങള്‍, മതാചാരങ്ങള്‍, മറ്റ്ചടങ്ങുകള്‍ വിരുന്നുകള്‍ എന്നിവയില്‍ 10 ല്‍ അധികം പേര്‍ പങ്കെടുക്കുന്നത്

സ്ക്കൂളുകള്‍ ,കോളേജുകള്‍ ,മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  മതപഠന കേന്ദ്രങ്ങളിലും ക്ലാസുകള്‍ , ക്വാമ്പുകള്‍ ,പരീക്ഷകള്‍ ,ഇന്‍റര്‍വ്യൂകള്‍ ,ഒഴിവുകാല വിനോദങ്ങള്‍ ,ടൂറുകള്‍ 

ആശുപത്രികളില്‍ സന്ദര്‍ശകര്‍ ,ബൈസ്റ്റാന്‍ഡര്‍മാരായി  ഒന്നിലധികം പേര്‍ 

ക്ഷേത്രങ്ങളിലും പള്ളികളിലും 10ലധികം പേര്‍ ഒരുമിച്ച് കൂടുന്നത് 

ഹെല്‍ത്ത് ക്ലബുകള്‍ ,ജിമ്മുകള്‍,ടര്‍ഫ് കളിസ്ഥലങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം 

എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും ബീച്ചുകളിലേക്കും സഞ്ചാരികളുടെ പ്രവേശനം 

എല്ലാതരം പ്രതിഷേധപ്രകടനങ്ങള്‍ ,ധര്‍ണകള്‍ ,മാര്‍ച്ചുകള്‍ , ഘോഷയാത്രകള്‍ 

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ രാവിലെ 10.00മണിമുതല്‍ വൈകിട്ട് 7.00മണിവരെ അടച്ചിടുന്നത് 

മേല്‍പറഞ്ഞ നിരോധനങ്ങള്‍ക്ക് പുറമെ ജില്ലാദുരന്തനിവാരണനിയമത്തിലെ സെക്ഷന്‍  30(iii)(ix)പ്രകാരം കൊറോണ രോഗവ്യാപനം തടയുന്നതിനായി താഴപറയുന്ന നിയന്ത്രണങ്ങള്‍കൂടി ഏര്‍പ്പെടുത്തി.

വിവാഹങ്ങളില്‍ ഒരേസമയം 10 ല്‍ കൂടുതല്‍പേര്‍ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാവാന്‍പാടില്ല .ആകെ പങ്കെടുക്കുന്നവര്‍ 50 ല്‍ കൂടുതലാവാനും പാടില്ല .

വിവാഹ തിയ്യതിയും ക്ഷണിക്കുന്നവരുടെ ലീസ്റ്റും അതത് പോലീസ് സ്റ്റേഷനിലും  വില്ലേജ് ഒാഫീസുകളിലും അറിയിക്കേണ്ടതാണ് .

ഹാര്‍ബറുകളിലെ മത്സ്യ ലേല നടപടികള്‍ നിരോധിച്ചു.  ഗവണ്‍മെന്‍റ് നിര്‍ദ്ദേശിച്ച മാനദണ്ഢങ്ങള്‍ പ്രകാരം  ഡെ.ഡയറക്ടര്‍ ഒാഫ് ഫിഷറീസ് നിശ്ചയിക്കുന്നനിരക്കില്‍ വില്‍പ്പന നടത്തേണ്ടതാണ് .

ഒരേസമയം 5 ല്‍ കുൂടുതല്‍പേര്‍ കടകളില്‍/മത്സ്യ -മാംസ മാര്‍ക്കറ്റ് കൗണ്ടറുകളിലും  എത്തുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ് .മത്സ്യമാര്‍ക്കറ്റുകളില ഒരോ കൗണ്ടറുകളും തമ്മില്‍ 5 മീറ്റര്‍ അകലവും , ഉപഭോക്താക്കള്‍ക്കിടയില്‍ 1 മീറ്റര്‍ അകലവും പാലിക്കേണ്ടതാണ് . നിയന്ത്രണങ്ങള്‍ സംബന്ധിച്ച ബോര്‍ഡ്  പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കേണ്ടതാണ് .

വീടുകളില്‍ സാധനം എത്തിക്കുന്നതിന് സൗകര്യമുള്ള വ്യാപരസ്ഥാപനങ്ങള്‍ ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണ് 

അവശ്യസാധനങ്ങള്‍ വീടുകളില്‍നിന്ന് ഫോണ്‍(വാട്ട്സ് അപ്പ് നമ്പര്‍) ചെയ്ത് ഒാര്‍ഡര്‍ സ്വീകരിച്ചശേഷം എടുത്തവെച്ച് ഉടമകളെ അറിയിക്കുന്നത് കടകളിലെ തിരക്ക് കുറക്കുന്നതിന് സഹായിക്കും 

റസ്റ്റോറന്‍റുകളിലും ,ഹോട്ടലുകളിലും ഫിസിക്കല്‍  ഡിസ്റ്റന്‍സിംഗ് ഉറപ്പുവരുത്തതിനായി എല്ലാ സീറ്റുകളും ചുരുങ്ങിയത് 1 മീറ്റര്‍ അകലത്തില്‍ ക്രമീകരിക്കേണ്ടതാണ് .

റസ്റ്റോറന്‍റുകളിലെയും ,ഹോട്ടലുകളിലെയും കിച്ചണുകളും ഡൈനിംഗ് ഏരിയയും അണുനാശിനി ഉപയോഗിച്ച് എല്ലാ ദിവസവും  വൃത്തിയാക്കേണ്ടതാണ് . 

എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ,ഹോട്ടലികളിലും ഉപഭോക്താക്കള്‍ക്കായി “Brake the Chain”  ഉറപ്പുവരുത്താനായി സോപ്പും ,സാനിറ്റൈസറും പ്രവേശന കവാടത്തില്‍ സജ്ജീകരിക്കേണ്ടതാണ്.

വന്‍കിട ഷോപ്പിംഗ് മാളുകള്‍ , സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവ സെന്‍റര്‍ലൈസ്ഡ് എയര്‍ കണ്ടീഷന്‍ സംവീധാനം  നിര്‍ത്തിവെക്കേണ്ടതും പകരം ഫാനുകള്‍ ഉപയോഗിക്കേണ്ടതുമാണ് .ഷോപ്പ് മുറികളുടെ വിസ്തിര്‍ണത്തീനാനുപാതികമായി 10 ചതുരശ്രമീറ്ററിന് ഒരാള്‍ എന്നനിലയില്‍ മാത്രമേ ഷോപ്പിനകത്ത് അകത്ത് പ്രവേശിപ്പിക്കാന്‍ പാടുള്ളു. ഷോപ്പിന്‍െറ വിസ്തിര്‍ണം പുറത്ത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ് .

മറ്റ് എല്ലാതരം സ്വകാര്യ സ്ഥാപനങ്ങളിലും ഫിസിക്കല്‍ ഡിസ്റ്റന്‍സിംഗ് ഉറപ്പുവരുത്തേണ്ടതും,വീട്ടിലിരുന്ന് ജോലിചെയ്യുന്ന സംവീധാനം പ്രോത്സാഹിപ്പിക്കേണ്ടതാണ് . ജീവനക്കാരുടെ സുരക്ഷിതത്വം അതത് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണ് 

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ രാവിലെ 10.00മണിമുതല്‍ വൈകിട്ട് 7.00മണിവരെ തുറന്ന് പ്രവര്‍ത്തിക്കേണ്ടതാണ് .

എല്ലാ പൊതുഗതാഗത സംവീധാനങ്ങളിലും ഫിസിക്കല്‍ ഡിസ്റ്റന്‍സ് ഉറപ്പുവരുത്താനായി ബസുകളില്‍ 50% സീറ്റുകളില്‍ മാത്രമേ യാത്രക്കാരെ അനുവദിക്കാവു. മറ്റു ടാക്സി വാഹനങ്ങളില്‍(കാറുകള്‍/ഒട്ടോറിക്ഷകളില്‍)  ഒരു യാത്രക്കാരനെയും മാത്രമേ അനുവദിക്കാന്‍ പാടുള്ളു.

        മേല്‍പറഞ്ഞ നിബന്ധനകള്‍  പാലിക്കപ്പെടേണ്ടത് സ്ഥാപനങ്ങളുടെ മേധാവികളുടെയും പൗരന്‍മാരുടെയും ഉത്തരവാദിത്വമാണ്. ഈ നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍ കൊറോണ വൈറസിന്‍െറ സമൂഹവ്യാപനത്തിന് കാരണമാവും ആയതിനാല്‍ ഈ നിബന്ധനകള്‍ ലംഘനം പൊതുജനആരോഗ്യദുരന്തത്തിലേക്ക് വഴിതെളിയിക്കും.നിരോധനങ്ങള്‍ ലംഘിക്കപ്പെടുന്നവര്‍ക്കെതിരെ IPC-269 ,188 പ്രകാരമുള്ള നടപടികള്‍ ജില്ലാപോലീസ് മേധാവികള്‍ സ്വീകരിക്കേണ്ടതാണ് . പൊതുജനാരോഗ്യത്തെയും ദുരന്തനിവാരണത്തെയും കണക്കിലെടുത്ത് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ അനുവദനീയമല്ല . ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താനായി വില്ലേജ് ഒാഫീസര്‍ ,പോലീസും ഉള്‍പ്പെട്ട സ്ക്വാഡുകള്‍ വില്ലേജ് തലത്തില്‍ രൂപീകരിച്ചിട്ടുണ്ട്.നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ക്വാഡുകള്‍ ആയത് പ്രോസ്ക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട SHO യ്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്  . ഇതിനുപുറമെ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ പോലീസിന്‍െറ നിരീക്ഷണം ഉണ്ടാവേണ്ടതുമാണ് .

    വില്ലേജ് അടിസ്ഥാനത്തിലുള്ള സ്ക്വാഡുകളിലേക്ക് വില്ലേജ് ഒാഫീസര്‍/സ്പെഷ്യല്‍ വില്ലേജ് ഒാഫീസര്‍മാരെ 2 ഷിഫ്റ്റുകളിലായി 23/03/2020 മുതല്‍ നിയോഗിക്കപ്പെട്ടുവെന്ന് അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റും  സ്ക്വാഡുകളിലേക്ക് പോലീസ് ഉദ്വോഗസ്ഥരെ 2 ഷിഫ്റ്റുകളിലായി നിയോഗിക്കപ്പെട്ടുവെന്ന് ജില്ലാപോലീസ് മേധാവികളും ഉറപ്പുവരുത്തേണ്ടതാണ്

Comments are closed.