1470-490

ഹയർ സെക്കണ്ടറി ചോദ്യ പേപ്പറുകൾ ഉടൻ ട്രഷറി യിലേക്ക് മാറ്റണം-എ എച്ച് എസ് ടി എ

വളാഞ്ചേരി : ഹയർ സെക്കണ്ടറി, എസ് എസ് എൽ സി പരീക്ഷകൾ അനിശ്ചിതമായി മാറ്റിവെച്ച സാഹചര്യത്തിൽ എസ് എസ് എൽ സി ചോദ്യ പേപ്പറുകളുടെ മാതൃകയിൽ ഹയർ സെക്കണ്ടറി ചോദ്യ പേപ്പറുകളും ട്രഷറി യിലേക്ക് മാറ്റണം എന്ന് എഎച്ച് എസ്ടിഎ ജില്ലാ പ്രസിഡന്റ്‌
രഞ്ജിത്ത് വി.കെ,ജന.സെക്രട്ടറി
മാത്യു ജെ ഫിലിപ്പ് ,ട്രഷറർ
സുബൈർ.കെ എന്നിവർ ആവശ്യപ്പെട്ടു.നിലവിൽ ഹയർ സെക്കണ്ടറി സ്കൂളുകളിൽ ക്ലാസ്സ്‌ 4 ജീവനക്കാരെ നൈറ്റ്‌ വാച്ച് മാൻ ആയി ചോദ്യ പേപ്പർ കാവലിന് ചുമതല പെടുത്തിയിട്ടുണ്ട്. ട്രഷറി യിലേക്ക് മാറ്റുന്നതോടെ കൂടുതൽ സുരക്ഷ ഉറപ്പാകുന്നതോടൊപ്പം ചോദ്യ പേപ്പർ കാവലിന് വേണ്ടി വരുന്ന അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാ നാകുകയും ക്ലാസ്സ്‌ 4 ജീവനക്കാരുടെ അമിത ജോലി ഭാരം ഒഴിവാക്കാനാ കുകയും ചെയ്യും.
ഈ സാഹചര്യത്തിൽ അടിയന്തിര മായി ചോദ്യ പേപ്പർ ട്രഷറി യിലേക്ക് മാറ്റാൻ ആവശ്യമായ നടപടി സ്വീകരിക്കണം എന്ന് AHSTA നേതാക്കൾ അഭിപ്രായപെട്ടു .

Comments are closed.