1470-490

ഗുരുവായൂർ ക്ഷേത്ര നഗരിയിൽ ആളൊഴിഞ്ഞു. പൂജകൾ നേരത്തെ പൂർത്തിയാക്കി ക്ഷേത്രനട നേരത്തെ അടച്ചു.

ഗുരുവായൂർ: ക്ഷേത്ര ദർശനത്തിന് ഭക്തജനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടെ ഗുരുവായൂർ ക്ഷേത്ര നഗരിയിൽ ആളൊഴിഞ്ഞു. ക്ഷേത്രത്തിൽ  നേരത്തെ പൂജകൾ പൂർത്തിയാക്കി ക്ഷേത്രനട നേരത്തെ അടച്ചു.
   ഭക്തജന തിരക്കിൽ വീർപ്പുമുട്ടിയിരുന്ന ക്ഷേത്രനഗരി ക്ഷേത്രത്തിൽ ഭക്തജങ്ങൾക്ക് പ്രവേശനമില്ലാതായതോടെ ആളൊഴിഞ്ഞ അവസ്ഥയായി. ക്ഷേത്രത്തിൽ ശനിയാഴ്ച പതിവുപോലെ പുലർച്ചെ മൂന്നിന് നട തുറന്ന് പതിവ് പൂജകൾ നടന്നെങ്കിലും ദർശനത്തിന് ഭക്തരില്ലാത്തതിനാൽ പൂജകൾ നേരത്തെ പൂർത്തിയായി. സാധാരണ ഉച്ചപൂജ കഴിഞ്ഞ് ഒന്നര അടയ്ക്കാറുള്ള ക്ഷേത്ര നട ശനിയാഴ്ച ഉച്ചപൂജ കഴിഞ്ഞ് രാവിലെ പതിനൊന്ന് മണിയോടെ അടച്ചു. പിന്നീട് പതിവുപോലെ വൈകീട്ട് നാലരയ്ക്ക് തുറന്ന ക്ഷേത്രം പൂജകൾ പൂർത്തിയാക്കി രാത്രി ഏഴ് മണിയോടെ അടച്ചു.

Comments are closed.