1470-490

കോവിഡ് 19: ആരാധനാലയങ്ങളില്‍ കൂടുതല്‍ പേര്‍ ഒരുമിച്ചു കൂടുന്നത് നിരീക്ഷിക്കും


കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതല്‍ പേര്‍ ഒരുമിച്ചു കൂടുന്ന സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അഭ്യര്‍ഥിച്ചു. ആരാധനാലയങ്ങളില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച് കൂടുതല്‍പേര്‍ ഒത്തു ചേരുന്നത് കര്‍ശനമായി നിയന്ത്രിക്കും. മുഴുവന്‍ ആരാധനാലയങ്ങള്‍ക്കു മുന്നിലും ഇതു വ്യക്തമാക്കുന്ന നോട്ടീസ് പതിപ്പിക്കും. ആരാധനാലയങ്ങളില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കൂടുതല്‍ ആളുകള്‍ ഒരേ സമയം ഒരുമിച്ചു ചേരുന്നുണ്ടോയെന്ന് പോലീസ് നിരീക്ഷിക്കും. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു.

Comments are closed.