1470-490

വീടും പരിസരവും അണു വിമുക്തമാക്കി മന്ത്രി ഡോ. കെ.ടി ജലീലില്‍


കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി നടന്ന ജനത കര്‍ഫ്യൂ ഏറ്റെടുത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.ടി ജലീല്‍. വളാഞ്ചേരി കാവുംപുറത്തെ വീട്ടില്‍ മുഴുവന്‍ സമയവും ചെലവഴിച്ച മന്ത്രി വീടും പരിസരവും അണുവിമുക്തമാക്കിയും സാമൂഹ്യ മാതൃക തീര്‍ത്തു. ജനതാ കര്‍ഫ്യൂ ദിവസം പൊതുജന സമ്പര്‍ക്കം പൂര്‍ണ്ണമായും ഉപേക്ഷിച്ചിരുന്നു.ആരോഗ്യ ഭീഷണി നേരിടാന്‍ ജനതാ കര്‍ഫ്യൂ ഏറ്റെടുക്കണമെന്നും പൊതു സമ്പര്‍ക്കമില്ലാതെ വീടും പരിസരങ്ങളും അമുവിമുക്തമാക്കി ശുചീകരിക്കുകയും ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം ഏറ്റെടുക്കുകയായിരുന്നു മന്ത്രി. ഭാര്യ വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.പി. ഫാത്തിമക്കുട്ടിക്കൊപ്പം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി മന്ത്രി മാതൃക തീര്‍ത്തു.

Comments are closed.