പത്തനംതിട്ടയിൽ ഐസലേഷന്‍ വ്യവസ്ഥകള്‍ ലംഘിച്ച 13 പേര്‍ക്കെതിരേ കേസെടുത്തു

കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ആരോഗ്യവകുപ്പിന്റെയും ജില്ലാഭരണകൂടത്തിന്റെയും വ്യവസ്ഥകള്‍ ലംഘിച്ച 13 പേര്‍ക്കെതിരെ കേസെടുത്തു. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് കേസ് എടുത്തത്.
നാറാണംമൂഴി ഷൈന്‍ നിവാസില്‍ ഷൈന്‍, നാറാണംമൂഴി പുത്തന്‍പുരയ്ക്കല്‍ ശ്രീലക്ഷ്മി, വടശ്ശേരിക്കര ഇടയിക്കാട്ട് തോമസ് കോശി, എഴുമറ്റൂര്‍ വട്ടിത്തറ ജിഷ എലീസ ദാസ്, എഴുമറ്റൂര്‍ വരിക്കാനിക്കല്‍ സുരേന്ദ്രന് നായര്‍, എഴുമറ്റൂര്‍ എരുമ്പക്കുഴിവീട്ടില് സന്തോഷ്, എഴുമറ്റൂര്‍ പുന്നയ്ക്കല്‍വീട്ടില്‍ പി.വി ആല്ബിന്, തോട്ടപ്പുഴശ്ശേരി കൃഷ്ണവിലാസം അജികുമാര്‍, തോട്ടപ്പുഴശ്ശേരി കൊച്ചുകാലായില്‍ റോയി വര്‍ഗീസ്, ഏനാദിമംഗലം അശ്വതിഭവനത്തില്‍ സുനില്‍കുമാര്‍, ഏനാദിമംഗലം അനന്ദുഭവനത്തില്‍ അശോകന്, മെഴുവേലി കരിങ്കുറ്റിയില്‍ ആലീസ് മാത്യു, മെഴുവേലി കരിങ്കുറ്റിയില്‍ മേഴ്സി എബ്രഹാം എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്.
ക്വാറന്റൈന് വ്യവസ്ഥകള്‍ ലംഘിച്ചവര്ക്കെതിരേ 2009 ലെ കേരളാ പൊതുജനാരോഗ്യ നിയമ പ്രകാരവും 2011 ലെ കേരളാ പോലീസ് ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Comments are closed.