1470-490

എന്താണ് ടെർമിനൽ വേഗത


വെള്ളത്തിൽ വീണ ഇരുമ്പു ബോൾ സാവകാശം താഴുന്നു. പിന്നെപ്പിന്നെ വേഗത കൂടിക്കൂടി മണിക്കൂറിൽ 110 കിലോമീറ്റർ ടെർമിനൽ വേഗതയിൽ എത്തും, പിന്നീട് വേഗത കൂടില്ല.👍
☝( സ്വതന്ത്രമായി വീഴുന്ന വസ്തു നേടുന്ന പരമാവധി വേഗതയാണ് ടെർമിനൽ വേഗത, ചലനത്തെ പ്രതിരോധിക്കുന്നവാതക, ദ്രാവക ശക്തികൾ അതിന്റെ ഭാരം സന്തുലിതമാക്കുന്നു.)
അങ്ങനെ താണു താണു  ഒരിക്കലും വീണ്ടെടുക്കാനാകാത്തവിധം അത് താഴുകയും വളരെക്കാലം അവിടെ നിലനിൽക്കുകയും ചെയ്യും.
📍കടലിൽ വളരെ ആഴത്തിൽ ഓക്സിജന്റെ അളവ് കുറവാണ്, അതിനാൽ ഇരുമ്പു തുരുമ്പ് പിടിക്കില്ല.തുരുമ്പു പിടിക്കാൻ ഓക്സിജൻ അത്യാവശ്യമാണ്എന്നാൽ ജീവിക്കാൻ ഓക്സിജൻ ആവശ്യമില്ലാത്ത വായുരഹിത ബാക്ടീരിയകൾ കടലിന്റെ ആഴങ്ങളിൽ താമസിക്കുന്നുണ്ട്. ആ ബാക്ടീരിയ ഇരുമ്പു തിന്നു ജീവിക്കും. അതാണ് ചിത്രത്തിൽ കാണുന്ന  ടൈറ്റാനിക് കപ്പലിന്റെ ഭാഗങ്ങൾ തുരുമ്പു പിടിച്ചതുപോലെ കാണുന്നത്. വാസ്തവത്തിൽ അത് തുരുമ്പു അല്ല. ഇരുമ്പു തിന്നു ജീവിക്കുന്ന ബാക്ടീരിയയുടെ കോളനി ആണു.😲
ക്രമേണ, ആ കപ്പൽ മുഴുവനായും ബാക്ടീരിയ തിന്നുതീർക്കും. അതുപോലെ നമ്മുടെ ഇരുമ്പു ബോളും…😊

Comments are closed.