കോവിഡ് 19: പ്രത്യേക നഗരസഭാ കൗൺസിൽ ചേർന്നു

തൃശൂർ കോർപ്പറേഷൻ കോവിഡ് 19ന്റെ ഭാഗമായി നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം ചേർന്നു. കോവിഡ് 19നെതിരെ എടുക്കേണ്ട ജാഗ്രതയെക്കുറിച്ചും വാർഡ് തലത്തിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.സ്വകാര്യ പങ്കാൡത്തോടെ കുടിവെള്ള വിതരണം നടത്തുന്നത് അവസാനിപ്പിച്ച് പുതിയ കുടിവെള്ള വാഹനങ്ങൾ സ്വന്തമായി വാങ്ങി കുടിവെള്ള വിതരണം നടത്താൻ തീരുമാനമായി. കോർപ്പറേഷൻ പരിധിയിലെ കുടിവെള്ള കണക്ഷൻ ഇല്ലാത്ത എല്ലാ വീടുകളിലും കണക്ഷൻ നൽകാനും കൗൺസിൽ തീരുമാനിച്ചു. വഞ്ചികുളം ടൂറിസത്തിന്റെ ഭാഗമായി തോട് സൈഡ് കെട്ടി സംരക്ഷിക്കുന്നതിനും ഒല്ലൂർ മേഖലയുടെ വികസനത്തിന്റെ ഭാഗമായി മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് നിർമ്മിക്കാനും തീരുമാനമായി. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും കൗൺസിൽ യോഗം തീരുമാനിച്ചു.
Comments are closed.