1470-490

സോളാർ മിനിമം വരുന്നു… ഭൂമി തണുത്തുറയുമോ? സത്യമറിയൂ “


” സൂര്യനിലെ മാറ്റം ഭയപ്പെടുത്തുന്നത്, ഭൂമി തണുത്തുറയും…”, ” 2019-2020 വർഷത്തിൽ ഭൂമി തണുത്തു വിറയ്ക്കും, 5 നൂറ്റാണ്ടിനിടയിലെ സോളാർ മിനിമം പ്രതിഭാസം വരുന്നു”, ” സൂര്യന് ചൂടില്ല .. ശാസ്ത്രജ്ഞർ “, ” വരുന്നൂ ഹിമയുഗം”, “ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ്! സൂര്യന്‍ ചൂടിലല്ല, ഭൂമി ഹിമയുഗത്തിലേക്ക്, കൊച്ചിക്കായല്‍ പോലും തണുത്തുറഞ്ഞുപോകുമത്രേ”, ” ലോകം ഹിമയുഗത്തിലേക്ക്”, “സൂര്യന് ചൂടില്ല, ഭൂമി ഹിമയുഗത്തിലേക്കെന്ന് ശാസ്‌ത്രജ്ഞരുടെ മുന്നറിയിപ്പ്”,..എന്നിങ്ങനെ വാർത്തകൾ നിങ്ങളും കണ്ടിരുന്നോ ?.സത്യത്തിൽ എന്താണ് ഇതിനു പിന്നിൽ ?
സൗരവാതം ആണ് വില്ലൻ.രാവിലെയോ, വൈകീട്ടോ സൂര്യനെ ബൈനോക്കുലർ ഉപയോഗിച്ച് നോക്കിയിട്ടുള്ളവർ സൂര്യനിൽ ചില കറുത്ത കുത്തുകൾ കണ്ടിരിക്കും. സൺ സ്‌പോട്ടുകളാണ് അവ.ഒരേ സമയം നമുക്ക് ധാരാളം സൺ സ്പോട്ടുകൾ കാണുവാൻ സാധിക്കും. ചിലതു ഭൂമിയെക്കാൾ പല മടങ്ങു വലിപ്പമുള്ളതാവും. സൂര്യന്റെ ഉപരിതലത്തിലെ പ്ലാസ്മയും, ഇലക്ട്രോൺ, പ്രോട്ടോൺ, ആൽഫാ പാർട്ടിക്കിൾ എന്നിവ അഗ്നിപർവ്വത സ്ഫോടനത്തിൽ എന്നപോലെ പുറത്തേക്കു വരുന്ന ഇടമാണിത്. മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ചൂട് നന്നായി കുറഞ്ഞ ഭാഗം ആണ് അതു. മിക്കവാറും സൗരവാതം സൂര്യനിലേക്കു തന്നെ തിരിച്ചു വീഴുന്നു. എന്നാൽ വേഗത ഏറിയതു പുറത്തേക്കു വരുന്നു. ഇവയ്ക്കു സെക്കന്റിൽ 400 കിലോമീറ്റർ മുതൽ 750 കിലോമീറ്റർ വരെ വേഗത ഉണ്ടാവാം. സൗരവാതം നമ്മളെ എല്ലാം ചുട്ടുകരിക്കാൻ ശേഷി ഉള്ളതാണ്. എന്നാൽ ഭൂമിയുടെ കാന്തിക മന്ധലം ഒരു കുട പോലെ വർത്തിച്ചു അവയെ തടുക്കുന്നു. ഈ ചാർജുള്ള കണങ്ങൾ കാന്തിക മേഖലയുടെ പ്രത്യേകതകൾ കാരണം ധ്രുവ പ്രദേശങ്ങളിൽ ഭൂമിയുടെ ഉപരിതലത്തിനു കൂടുതൽ അടുത്തു വരികയും, നിർവീര്യമാവുകയും ചെയ്യുന്നു. അതാണ് ” അറോറ ” എന്നപ്രതിഭാസം . സൺ സ്പോട്ട് ചൂട് കുറഞ്ഞ ഭാഗം ആണ് എങ്കിലും സൂര്യനിൽ നിന്നു സൗരവാതവും, കൂടുതൽ ചൂടും പുറത്തു വരുന്നത് അതിലൂടെ ആണ്. ചില ദിവസങ്ങളിൽ 250 വരെ സൺ സ്പോട്ടുകൾ ഉണ്ടാവാറുണ്ട്. ചിലപ്പോൾ ഒന്നും കാണില്ല. കൂടുതൽ സൺ സ്പോട്ട് ഉണ്ടെങ്കിൽ സൂര്യൻ ആക്റ്റീവ് ആണ് അല്ലെങ്കിൽ ” സോളാർ മാക്സിമം ” ആണ് എന്നു പറയും. സൺ സ്പോട്ട് കുറഞ്ഞാൽ അതിനെ ” സോളാർ മിനിമം ” എന്നും പറയും.
ഇത്രയും നാളത്തെ നിരീക്ഷണങ്ങളിൽ നിന്നു സൂര്യൻ ഏതാണ്ട് 11 വർഷം കൂടുമ്പോൾ സോളാർ മിനിമവും, മാക്സിമവും സംഭവിച്ച് ഒരു സൈക്കിൾ പൂർത്തിയാക്കുന്നു എന് കാണാം. ഇതു ഇങ്ങനെ കാലാകാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നു.എന്നാൽ 1650 മുതൽ 1710 വരെ കാലയളവിൽ കാര്യമായ സോളാർ മാക്സിമം സംഭവിച്ചിട്ടില്ല. ( ചിത്രത്തിലെ ഗ്രാഫ് ശ്രദ്ധിക്കുക )സൺ സ്പോട്ടുകളുടെ എണ്ണം അന്ന് 5o ഇൽ താഴെ ആയിരുന്നു. ഈ കാലഘത്തിനെ ” മൗണ്ടർ മിനിമം ” എന്നു പറയുന്നു. ആ കാലഘട്ടം ആവർത്തിക്കുമോ എന്നാണ് ഇപ്പോൾ ചിലരുടെ സംശയം. അന്ന് 60 വർഷകാലം സോളാർ മിനിമം ഉണ്ടായിട്ടും സാധാരണയിൽ അൽപ്പം താപനില കുറഞ്ഞു എന്നു മാത്രമാണ് രേഖകളിൽ പറയുന്നത്. അതും ധ്രുവ പ്രദേശങ്ങളോട് അടുത്ത ഇടങ്ങളിൽ.2019-2020 കളിലും, 2030 ലും സോളാർ മിനിമം ഉണ്ടാവും. അതു അങ്ങനെ സംഭവിച്ചുകൊണ്ടേഇരിക്കും. ബാക്കി എല്ലാ മാധ്യമ സൃഷ്ടി മാത്രം.😊

Comments are closed.