1470-490

കോവിഡ് 19 ഭാഗമാകാൻ പട്ടികജാതി പ്രമോട്ടർമാർക്ക് നിർദ്ദേശം നൽകി

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടിസ്ഥാന ജനവിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുവാൻ പട്ടികജാതി പ്രമോട്ടർമാർക്ക് ജില്ലാ പട്ടികജാതി ഓഫീസ് നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പാലക്കൽ ഡിവിഷനിൽപ്പെട്ട ആനക്കല്ല് ദീപം നഗർ, പാലക്കൽ കപ്പക്കാട് പ്രദേശം എന്നിവിടങ്ങളിൽ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങൾ അടങ്ങിയ ലഘുലേഖ വിതരണം ചെയ്തു.ഇടയ്ക്കിടെ കൈകൾ കഴുകി വൃത്തിയാക്കുന്നതിന്റെ ആവശ്യകതയും സാനിറ്റൈസർ ഉപയോഗവും രോഗ ലക്ഷണങ്ങളുള്ളവർ മാസ്‌ക് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും വിവരിച്ചു നൽകി.ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ എ പ്രദീപ്, അവിണിശ്ശേരി പട്ടികജാതി പ്രമോട്ടർ ശ്രുതി വിജേഷ് എന്നിവർ ബന്ധപ്പെട്ട ലഘു ലേഖകളുടെ വിതരണം നടത്തി.

Comments are closed.