1470-490

റേഷൻ സ്റ്റോക്ക് എത്തി

തൃശൂർ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാർച്ച് മാസത്തെ റേഷൻ വിഹിതം റേഷൻ കടകളിൽ എത്തിച്ചതായി ജില്ലാ സപ്ലൈ ഓഫീസ് അറിയിച്ചു. പൊതുവിതരണ വകുപ്പിന്റെ മുൻകരുതൽ നടപടികളുടെ ഭാഗമായാണിത്. ഏപ്രിൽ മാസത്തെ റേഷൻ വിഹിതവും ഈ ദിവസങ്ങളിൽ കടകളിലെത്തിക്കും. വ്യാപാരി വ്യവസായി സംഘടന നേതാക്കളുടെ യോഗം വകുപ്പ് വിളിച്ച് ചേർത്തു. പൊതുവിപണയിലെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിത വില ഈടാക്കൽ എന്നിവ തടയുന്നതിന് വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കുപ്പിവെളളത്തിന് പരമാവധി വിലയായ 13 രൂപയിൽ കൂടുതൽ ഈടാക്കാൻ അനുവദിക്കില്ല. പൊതുവിപണിയിൽ തുടർച്ചയായി പരിശോധന നടത്തുന്നുണ്ട്. അവശ്യ സർവീസായതിനാൽ എല്ലാ സപ്ലൈ ഓഫീസുകളും തുറന്നു പ്രവർത്തിക്കുന്നതായി അറിയിപ്പിൽ പറയുന്നു.

Comments are closed.