പണം വെച്ച് ചീട്ടുകളിച്ച അഞ്ച് അംഗ സംഘം അറസ്റ്റിൽ.

കുന്നംകുളം: പണം വെച്ച് ചീട്ടുകളിച്ച അഞ്ച് അംഗ സംഘം അറസ്റ്റിൽ. കരിക്കാട് മേഖലയിൽ പണം വെച്ച് ചീട്ടുകളിച്ച അഞ്ചംഗ സംഘത്തെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിത്തിരുത്തി പന്തല്ലൂർ സുധീഷ്, കരിക്കാട് പള്ളിക്കര സുരൻ, വേലൂർ പുളിയമ്പാട്ട് സതീശൻ, പെരിങ്ങോട് യേർക്കര ഷരീഫ്, മരത്തംകോട് പുത്തൻപീടികയിൽ നൗഷാദ് എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്, സംഘത്തിൽ നിന്ന് 35000 രൂപ പിടിച്ചെടുത്തിട്ടുണ്ട്.
Comments are closed.