1470-490

ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമില്ല; സപ്ലൈകോ വിതരണകേന്ദ്രങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങാം

സപ്ലൈക്കോയുടെ വിതരണ കേന്ദ്രങ്ങളിൽ ഭക്ഷ്യവസ്തുക്കൾ ആവശ്യാനുസരണം സംഭരിച്ചിട്ടുണ്ടെന്നും ”കോവിഡ് 19” നുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നിഷ്കർഷിച്ചിട്ടുള്ള ശുചിത്വ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച്, തിരക്ക് ഒഴിവാക്കി ഭക്ഷ്യധാന്യങ്ങൾ വാങ്ങണമെന്നും ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ പി എം അലി അസ്ഗർ പാഷ അറിയിച്ചു. ”ജനതാകർഫ്യൂ” ജനജാഗ്രതാ ദിനമായി ആചരിക്കുന്നതിനാൽ ഇന്ന് ( മാർച്ച് 22) വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതല്ല. വരും ദിവസങ്ങളിൽ സർക്കാർ നിർദ്ദേശിക്കുന്ന സമയം ക്രമം പാലിച്ച് വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്നും, ഭക്ഷ്യവസ്തുക്കൾ എല്ലവർക്കും കൃത്യമായി ലഭിക്കുന്ന വിധത്തിലാണ് എല്ലാ വിതരണ കേന്ദ്രങ്ങളിലും ക്രമീകരണം നടത്തിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു

Comments are closed.