കുടുംബാരോഗ്യ കേന്ദ്രത്തിന് ലൈഫ് 91ന്റെ സഹായ ഹസ്തം

തളിക്കുളം ഗവ. ഹൈസ്‌കൂൾ പൂർവ്വ വിദ്യാർഥി സംഘടനയായ ലൈഫ് 91 തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്ക് ഉപകരണങ്ങൾ സംഭാവന ചെയ്തു.സർക്കാർ പദ്ധതിയായ ‘ബ്രേക്ക് ദി ചെയിന്റെ ഭാഗമായി തളിക്കുളം പ്രൈമറി ഹെൽത്ത് സെന്ററിൽ വരുന്ന രോഗികളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷയെ മുൻ നിർത്തി ഹാൻഡ് വാഷിംഗ് കിയോസ്‌ക് സ്ഥാപിച്ചു. സ്പർശനം കൂടാതെ ശരീരോഷ്മാവ് അളക്കാനുള്ള ഇൻഫ്രാറെഡ് തെർമോ മീറ്ററും, ഗ്ലൗസുകളും, മാസ്‌ക്കുകളും തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്ക് കൈമാറി.തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.സജിത ഉദ്ഘാടനം ചെയ്തു. കോവിഡ് 19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മെഡിക്കൽ ഓഫീസർ ഡോ. നിജു ജോർജ്, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി. ഹനീഷ്‌കുമാർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ലൈഫ് 91 പ്രസിഡന്റ് സീന മുരളി അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശ വർക്കർമാർ എന്നിവരും പങ്കെടുത്തു. ലൈഫ് 91സെക്രട്ടറി നന്ദകുമാർ, ട്രഷറർ സഗീർ, സുധീരൻ, പ്രബീഷ്, ഷിഹാബുദ്ദീൻ, മണികണ്ഠൻ, ഗിരീഷ്, ഹേമ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Comments are closed.