1470-490

കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ  കോഴിയെ വെട്ടി; രണ്ട് പേർ അറസ്റ്റിൽ.

ജന്തു ബലി നിരോധന നിയമം ലംഘിച്ച് ക്ഷേത്രത്തിൽ കോഴിയെ വെട്ടിയ ശ്രീനാരായണപുരം ആല പൂതോട്ട് ആദിത്യൻ (22), മേത്തല വി.പി തുരുത്ത് തറയിൽ ശരത് (26) എന്നിവരെയാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ പി.കെ പത്മരാജൻ, എസ്.ഐ  ഇ.ആർ ബൈജു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം

വടക്കേനടയിലെ കോഴിക്കല്ലിന് സമീപത്തുവെച്ച് രണ്ടുപേർ ചേർന്ന് കോഴിയെ വെട്ടി രക്തം ഒഴുക്കി ഓടിമറയുകയായിരുന്നു.

കോഴിക്കല്ലൂമൂടൽ ചടങ്ങ് കഴിഞ്ഞ് ഭക്തർ ഒഴിഞ്ഞ സമയത്താണ് സംഭവമുണ്ടായത്. 

സംശയം തോന്നിയ ദേവസ്വം ജീവനക്കാർ എത്തിയപ്പോഴേക്കും ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു.

ഭരണിയാഘോഷത്തോടനുബന്ധിച്ച് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ കോഴിയെ ബലിയർപ്പിക്കുമെന്ന് വിശ്വവാമാചാര ധർമ്മ രക്ഷാ സംഘം എന്ന സംഘടന പ്രഖ്യാപിച്ചിരുന്നു.

ജന്തു ബലി പുനരാരംഭിക്കാനുള്ള ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലാണ് ക്ഷേത്രത്തിൽ കോഴിയെ വെട്ടിയത്.

Comments are closed.