1470-490

കൊടുങ്ങല്ലൂർ താലൂക്കിൽ നാളെ മുതൽ മാർച്ച് 29 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

കോവിഡ് 19 വ്യാപന സാധ്യത മുൻനിർത്തി കൊടുങ്ങല്ലൂർ താലൂക്കിൽ നാളെ മുതൽ മാർച്ച് 29 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. എല്ലാ ആരാധനാലയങ്ങളുടേയും ചടങ്ങുകൾക്ക് ഇത് ബാധകമായിരിക്കും. അതേ സമയം ആരാധനാലയങ്ങളിലെ ദിനേനയുള്ള ചടങ്ങുകൾ പ്രതീകാത്മകമായി, നിയമപരമായി നടത്താം. കൊടുങ്ങല്ലൂർ താലൂക്ക് ഓഫീസിൽ മന്ത്രി എ.സി.മൊയ്തീൻ്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൻ്റെ തീരുമാനപ്രകാരമാണിത്.

Comments are closed.