1470-490

ഹാന്റ് വാഷ് കിയോസ്‌ക്കുകൾ സ്ഥാപിച്ച് കോർപ്പറേഷൻ

കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിലെ 13 പ്രധാന കേന്ദ്രങ്ങളിൽ തൃശൂർ കോർപ്പറേഷനും സെൽസർ പോളിമേഴ്‌സും ചേർന്ന് കൈകഴുകാനുള്ള സംവിധാനം ഒരുക്കി. കോർപ്പറേഷൻ ഓഫീസിന് മുൻവശം, നടുവിലാൽ ജങ്ഷൻ, ബാറ്റ ഷോപ്പിന് സമീപം, ബിനി ബസ് സ്റ്റോപ്പ്, വടക്കേ സ്റ്റാൻഡിന് അകത്തും പുറത്തും, ജില്ലാ ഹോസ്പിറ്റലിന് സമീപം, സ്വപ്ന തിയ്യറ്ററിന് സമീപം, ജൂബിലി മിഷൻ ഹോസ്പിറ്റൽ, കളക്ടേറ്റ്, കെ എസ് ആർ ടി സി ബസ് സ്റ്റാന്റ്, പടിഞ്ഞാറേകോട്ട, ശക്തൻ സ്റ്റാന്റ് എന്നീ സ്ഥലങ്ങളിലാണ് ഹാന്റ് വാഷ് കിയോസ്‌ക്കുകൾ സ്ഥാപിച്ചത്. കിയോസ്‌ക്കുകളുടെ ഔപചാരിക ഉദ്ഘാടനം മേയർ അജിത വിജയനും തൃശൂർ ജില്ലാ കളക്ടർ എസ് ഷാനവാസും സംയുക്തമായി കളക്ടറേറ്റ് കോമ്പൗണ്ടിൽ നിർവ്വഹിച്ചു. തൃശൂർ കോർപ്പറേഷൻ സെക്രട്ടറി പി രാധാകൃഷ്ണൻ, കൗൺസിലർ അനൂപ് ഡേവിസ് കാട, സെൽസർ പോളിമേഴ്‌സ് എം ഡി ടോണി പി ജോൺ എന്നിവർ സന്നിഹിതരായിരുന്നു.

Comments are closed.