1470-490

സർക്കാർ ഓഫീസുകളിലേക്ക് ഹാന്റ് സാനിറ്റൈസർ നൽകുന്നു

എറിയാട് പഞ്ചായത്ത് പരിധിയിലെ സർക്കാർ ഓഫീസുകളിലേയ്ക്ക് ഹാന്റ് സാനിറ്റൈസർ നിർമ്മിച്ചു നൽകുന്നു. അഴീക്കോട് ഗ്രാമീണ വായനശാല സംസ്‌കൃതി വനിതാവേദി പ്രവർത്തകർ പരിശീലനത്തിന്റെ ഭാഗമായി നിർമ്മിച്ച സാനിറ്റൈസറുകളാണ് വിതരണം ചെയ്യുക. ബ്രേക്ക് ദി ചെയിൻ കാമ്പൈനിന്റെ ഭാഗമായാണ് നിർമ്മാണ പരിശീലനം നൽകിയത്. ഹാന്റ് സാനിറ്റൈസറിന് ദൗർലഭ്യമുള്ളതിനാൽ സാധാരണ ജനങ്ങൾക്ക് ഇത് ലഭ്യമാക്കാനാണ് ഹാന്റ് സാനിറ്റൈസർ വീട്ടിലുണ്ടാകാൻ പരിശീലനം നൽകിയത്. എറിയാട് പഞ്ചായത്ത് അംഗവും വനിതാ വേദി കൺവീനറുമായ ജ്യോതി സുനിൽ പരിശീലനത്തിന് നേതൃത്വം നൽകി. നിമ്മി, കവിത, ശാലിനി, ഷഫ്ന, ഉഷ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.