1470-490

മമ്മിയൂർ ക്ഷേത്രത്തിൽ ഭക്തർക്ക് വിലക്കേർപ്പെടുത്തി.

ഗുരുവായൂർ: മമ്മിയൂർ ക്ഷേത്രത്തിൽ ഭക്തർക്ക് വിലക്കേർപ്പെടുത്തി. രാജ്യത്ത് കൊറോണ വൈറസ് പടരുന്നത് പ്രതിരോധിക്കുന്നതിനു വേണ്ടി സർക്കാർ നിർദേശങ്ങളുടെ ഭാഗമായാണ് നടപടി. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തജനങ്ങളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് നിർദേശം ലഭിച്ചിട്ടുള്ള സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മമ്മിയൂർ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് ദർശന സൗകര്യം ഉണ്ടായിരിക്കുന്നല്ലായെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

Comments are closed.