1470-490

കോവിഡ് സ്ഥിരീകരിച്ച കാസര്‍കോഡ് സ്വദേശിയുമായി സമ്പര്‍ക്കമുണ്ടായവര്‍ സ്വയം നിരീക്ഷണം ഉറപ്പാക്കണം: ജില്ലാ കലക്ടര്‍


കാസര്‍കോട് ജില്ലയില്‍  കോവിഡ് 19 സ്ഥിരീകരിച്ചയാളുടെ മലപ്പുറം ജില്ലയിലെ റൂട്ട് മാപ്പ് ലഭ്യമായി. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിര്‍ബന്ധമായും സ്വയം നിരീക്ഷണം ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. മാര്‍ച്ച് 11ന് രാവിലെ 7:30ന് എയര്‍ ഇന്ത്യയുടെ ഐ.എക്‌സ് 344 വിമാനത്തിലാണ്  ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് ഓട്ടോ റിക്ഷയിലെത്തി കരിപ്പൂരിലെ സാഹിര്‍ റസിഡന്‍സിയില്‍ താമസിച്ചു. രാവിലെ 10ന് തൊട്ടടുത്തുള്ള ഹോട്ടലില്‍ നിന്നു ചായ കഴിച്ചു. 10.30 മുതല്‍ ഉച്ചയ്ക്കു ശേഷം മൂന്നു മണി വരെ വിമാനത്താവളത്തില്‍ ചെലവഴിച്ചു. 3.15ന് വിമാനത്താവളത്തിനടുത്തുള്ള മൈത്രി ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചു. 4.30 മുതല്‍ രാത്രി എട്ടു വരെ സാഹിര്‍ റെസിഡന്‍സിയില്‍. രാത്രി എട്ടു മുതല്‍ 12 വരെ വീണ്ടും വിമാനത്താവളത്തിലെത്തി.മാര്‍ച്ച് 12ന് രാത്രി 12 മണിക്ക് സഫ്രാന്‍ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചു. 12.30ന് സാഹിര്‍ റെസിഡന്‍സിയില്‍. പുലര്‍ച്ചെ രണ്ടു മണിക്ക് ഓട്ടോ റിക്ഷയില്‍ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലേക്ക്. ഈ സമയങ്ങളില്‍ വൈറസ് ബാധിതനുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ ഹോട്ടല്‍ ജീവനക്കാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിവരടക്കമുള്ളവര്‍ നിര്‍ബന്ധമായും വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണം. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ നേരിട്ട് ആശുപത്രികളില്‍ പോവാതെ മലപ്പുറം ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടേണ്ടതുമാണ്. കണ്‍ട്രോള്‍ സെല്‍ നമ്പര്‍ 0483 2737858, 0483 2737857.

Comments are closed.

x

COVID-19

India
Confirmed: 44,594,487Deaths: 528,673