1470-490

കൊവിഡ് – അടുത്ത നാലാഴ്ച നിർണായകം

കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അടുത്ത നാലാഴ്ച നിർണായകമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യ അകലം പാലിക്കേണ്ടത് നിർബന്ധമാണെന്നും ഇത് ജനങ്ങളെ അറിയിക്കാൻ മുഖ്യമന്ത്രിമാർ സംസ്ഥാനങ്ങളെ അറിയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലാണ് പ്രാധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

മാത്രമല്ല, വൈറസ് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ആരോഗ്യ സംവിധാനങ്ങൾക്ക് അധിക സമ്മർദം നൽകാതെ കൊവിഡ് ടെസ്റ്റുകൾക്ക് സ്വകാര്യ സംവിധാനങ്ങളുമായി ബന്ധപ്പെടുന്നതിനും ചികിത്സ തേടുന്നതിനുമുള്ള അനുമതി ഉണ്ടാകണമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വീഡിയോ കോൺഫറൻസിൽ ആവശ്യപ്പെട്ടു.

Comments are closed.