1470-490

കോവിഡ്- 19 രോഗ പ്രതിരോധ ബോധവത്ക്കരണ നിർദ്ദേശങ്ങൾ നൽകുവാനുള്ള യോഗം ചേർന്നു.

കുന്നംകുളം നഗരസഭ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് പ്രവർത്തകർക്കുള്ള കോവിഡ്- 19 രോഗ പ്രതിരോധ ബോധവത്ക്കരണം നിർദ്ദേശങ്ങൾ നൽകുവാനുള്ള പ്രത്യേക യോഗം ചേർന്നു. കോറോണ വൈറസ് രോഗത്തെ നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുന്നതിനും വേണ്ടി ധരിക്കേണ്ട മാസ്ക് ആശ പ്രവർത്തകർ സ്വന്തം തയ്യൽ മെഷീൻ ആശുപത്രി പി.പി.യൂണിറ്റിൽ എത്തിച്ച് അവർ തന്നെ നിർമ്മിക്കുന്ന മാതൃകാപരമായ പ്രവർത്തനം ആരംഭിച്ചു.ഇതിന് ആവശ്യമായ തുണി കുന്നംകുളം ലാമിയ സിൽക്സും കല്യാൺ സിൽക്സും സൗജന്യമായി നൽകി.വാർഡ് തലത്തിൽ പൊതു സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്നതിനും ഫീൽഡ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കും ആശ – വളണ്ടിയർന്മാർക്കും ഉപയോഗിക്കുന്നതിനുള്ള സാനിറ്റൈസർ ആ ശുപത്രിയിൽ വെച്ച് തന്നെ നിർമ്മിച്ച് ബോട്ടിലിലാക്കി തയ്യാറാക്കി .ഈ പ്രവർത്തനത്തിന് കുന്നംകുളം പ്രനിക കെമിക്കൽസ് പ്രതിനിധി പ്രദീപ് നിർമ്മാണത്തിന് വേണ്ടതായ സഹായങ്ങൾ നൽകി. കുന്നംകുളം നഗരസഭ ആരോഗ്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർ പേഴ്സൺ സുമ ഗംഗാധരൻ പരിപാടി ഉദ്ഘാടനം ചെയ്തു.ആശുപത്രി സൂപ്രണ്ട് ഡോ.എ.വി.മണികണ്ഠൻ, നോൺ മെഡിക്കൽ സൂപ്പർവൈസർ എം.എം.സലിം ,പി.എച്ച്.എൻ. പി.ബി.പത്മാവതി, ഹെൽത്ത് ഇൻസ്പെക്ടർ ബിഞ്ചു ജേക്കബ്.സി തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.