1470-490

ക്വാറന്റൈൻ മറികടന്ന് ബസ് യാത്ര; ചാലക്കുടിയിലെത്തിയ രണ്ടുപേരെ കെയർ സെന്ററിലേക്ക് മാറ്റി

ക്വാറന്റൈൻ മറികടന്ന് ബസ് ക്വാറന്റൈൻ മറികടന്ന് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത രണ്ട് പേരെ ചാലക്കുടിയിൽ വെച്ച് ആരോഗ്യ വകുപ്പ് അധികൃതർ തിരിച്ചറിഞ്ഞു. തൃശ്ശൂരിലേക്കുള്ള യാത്രക്കിടയിലാണ് തൃപ്രയാർ വടക്കും മുറിസ്വദേശി, മണ്ണുത്തി ചെന്നായ്പാറ സ്വദേശി എന്നിവരെ തിരിച്ചറിഞ്ഞത്. ഇവരെ കൊറോണ കെയർ സെന്ററായ പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിലേക്ക് മാറ്റി. ഷാർജയിൽ നിന്ന് ബംഗളൂരു എയർപോർട്ടിൽ എത്തിയ ഇരുവരുടെയും കയ്യിൽ ക്വാറന്റൈൻ നിർദ്ദേശിക്കുന്ന സീൽ പതിച്ചിരുന്നു. അവിടെ നിന്നും നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയ ഇവരെ വീട്ടിലെത്തിക്കാൻ പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടും അങ്കമാലിയിൽ വെച്ച് കോഴിക്കോട്ടേയ്ക്ക് പോകുന്ന കെ എസ് ആർ ടി ബസിൽ കയറുകയായിരുന്നു. ചാലക്കുടി കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ബസ് യാത്രക്കാർ ഇരുവരുടെയും കയ്യിലെ ക്വാറന്റൈൻ സീൽ കണ്ടതിനെ തുടർന്ന് ഡീപ്പോ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് പോലീസും ആരോഗ്യ വകുപ്പ് അധികൃതരും ചേർന്ന് റസ്റ്റ് ഹൗസിലേക്ക് ഇവരെ മാറ്റി. ബസിൽ ഉണ്ടായിരുന്ന 40 യാത്രക്കാരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകലടക്കമുള്ള അണുവിമുക്തമാക്കൽ പ്രവർത്തികൾക്ക് വിധേയമാക്കി.

Comments are closed.