1470-490

ബാറുകളും, ബീവറേജുകളും പൂട്ടണം യൂത്ത് കോൺഗ്രസ്സ് മാർച്ച് നടത്തി.


കേരളത്തിൽ കോവിഡ്‌ 19, കൊറോണ എന്ന വൈറസ്‌ അതിവ്യാപകമായി പടരുന്ന സാഹചര്യത്തിൽ കേർളത്തിൽ വിദ്യഭ്യാസ സ്ഥപനങ്ങളും പൊതുഗതാഗത മാർഗ്ഗങ്ങളും നിശ്ചലമായിട്ടും മദ്യശാലകൾ തുറന്നിടുന്ന സർക്കാർ സമീപനത്തിനെതിരെ യൂത്ത്‌ കോൺഗ്രസ്സ്‌ സർക്കാർ മദ്യശാലയിലേക്ക്‌ പ്രതിഷേധം സംഘടിപ്പിച്ചു. പാണഞ്ചേരി മണ്ഡലം കോൺഗ്രസ്സ്‌ കമറ്റി ഓഫീസിൽ നിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ പട്ടിക്കാട്‌ സെന്ററിലുള്ള സർക്കാരിന്‌ കീഴിൽ പ്രവർത്തിക്കുന്ന ബീയർ വൈൻ പാർലറിലേക്ക്‌ പ്രകടനം നടത്തി. തുടർന്ന് പ്രവർത്തകർ കുത്തിയിരിക്കുകയും പോലീസെത്തി പ്രവർത്തകരെ നീക്കം ചെയ്തു. കൊറോണ ഇത്രയേറെ അപകടഭീതി ഉണർത്തിയിട്ടും ബാറുകളും ബീവറേജ്‌ ഔട്ട്‌ ലറ്റുകളും പൂട്ടാത്ത സർക്കാർ സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത്‌ കോൺഗ്രസ്സ്‌ ആരോപിച്ചു. കൊറോണ ഭീതി കണക്കിലെടുത്ത്‌ ആളുകളെ കുറച്ചും മാസ്കുകൾ ധരിച്ചുമാണ്‌ യൂത്ത്‌ കോണ്രസ്സ്‌ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്‌. യൂത്ത്‌ കോൺഗ്രസ്സ്‌ നേതാക്കളായ ഷൈജു കുരിയൻ, ബ്ലസൻ വർഗ്ഗീസ്‌, ജിതിൻ മൈക്കിൾ, ജോജോ കണ്ണാറ, നിബു ചിറമ്പാട്ട്‌, ജിസ്മോൻ ജോയ്‌, ജോബി തോമസ്‌, ജിബിൻ ജോജി തുടങ്ങിയവരുടെ നേത്ര്വത്തിലാണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌…

Comments are closed.