1470-490

ബ്രേക്ക് ദി ചെയിൻ: പൊയ്യയിൽ കൈ കഴുകുന്നതിനുള്ള ടാപ്പുകളും ഹാൻഡ് വാഷും സ്ഥാപിച്ചു

കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന് പൊയ്യ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്ന ‘ആരോഗ്യസുരക്ഷ-2020’ പരിപാടിയുടെ ഭാഗമായി പൊതു ഇടങ്ങളിൽ കൈകഴുകുന്നതിന് സംവിധാനം ഒരുക്കി. പൂപ്പത്തിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെയാണ് പൊതു ഇടങ്ങളിൽ ജനങ്ങൾക്ക് ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ കഴുകുന്നതിനുള്ള സൗകര്യമൊരുക്കിയത്. 12 ഇടങ്ങളിലാണ് സംവിധാനമൊരുക്കിയിരിക്കുന്നത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ് ഉൽഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സിബി ഫ്രാൻസിസ്, വാർഡ് മെമ്പർ മിനി അശോകൻ കുടുംബശ്രീ ചെയർപേഴ്സൺ ഗിരിജ വാമനൻ, വൈസ് ചെയർപേഴ്സൺ വത്സലാ രാമകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി സുജൻ പൂപ്പത്തി തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.