ബ്രേക്ക് പിടിക്കുമ്പോൾ ക്ലച്ച് ചവിട്ടണോ?

സാധാരണ പലർക്കും വരാവുന്ന സംശയം ആണിത്. പ്രത്യേകിച്ച് ഡ്രൈവിങ് പഠിക്കുമ്പോൾ
വേണ്ടബ്രേക്ക് പിടിക്കുമ്പോൾ ഒരിക്കലും ക്ലച്ച് ചവിട്ടരുത്..ക്ലച്ച് പിടിക്കുന്നത് ആകെ 2 കാര്യങ്ങൾക്കു വേണ്ടി മാത്രം ആണ്
1 ) ഗിയർ മാറ്റുമ്പോൾ :ഒരു ഗിയറിൽ നിന്നും മറ്റൊരു ഗിയറിലേക്കു മാറ്റുമ്പോൾ ക്ലച്ച് പിടിക്കണം. അല്ലെങ്കിൽ ഗിയറിന്റെ പ്രവർത്തനം സ്മൂത്ത് ആവില്ല. ക്ലച്ച് പിടിച്ചില്ലെങ്കിൽ ഗിയർ പൊട്ടിപ്പോകാൻ വരെ ചാൻസ് ഉണ്ട്..2 ) വണ്ടി നിർത്തുവാൻ നേരത്ത് അവസാനം ക്ലച്ച് ചവിട്ടണം☝
പക്ഷെ വണ്ടി ഒന്ന് സ്ലോ ചെയ്യുമ്പോൾ മുകളിൽ പറഞ്ഞ 2 കാര്യങ്ങളും വരുന്നില്ല.
ചിലർക്ക് പകുതി ക്ലച്ച് ചവിട്ടി വണ്ടി ഓടിക്കുന്ന ശീലം ഉണ്ട്. അത് ഒരിക്കലും പാടില്ല☝ അധിക സമയം ക്ലച്ച് ചവിട്ടിപ്പിടിക്കേണ്ട ആവശ്യമുള്ള ഘട്ടങ്ങളിൽ വണ്ടി ന്യൂട്രലിൽ ആക്കുക.👍
📍ക്ലച്ച് ഒരിക്കലും അധിക സമയം ചവിട്ടിപ്പിടിക്കാനായി ഡിസൈൻ ചെയ്തതല്ല.👍
📍കയറ്റം ഇറങ്ങുമ്പോൾ ക്ലച്ചു പിടിക്കണമോ ??
പാടില്ല☝കയറ്റം ഇറങ്ങുമ്പോൾ സാധാരണപോലെ വണ്ടിയുടെ സ്പീഡ് അനുസരിച്ചുള്ള ഗിയറിൽ ഓടിക്കുക.ആക്സിലറേറ്റർ ചിലപ്പോൾ കൊടുക്കണ്ട ആവശ്യം വരില്ലായിരിക്കാം. എന്നാലും വണ്ടിയുടെ അപ്പോഴുള്ള സ്പീഡ് അനുസരിച്ചുള്ള ഗിയറിൽ ക്ലച്ചു പിടിക്കാതെ ഓടിക്കുക. നിർത്തുന്നതിനു തൊട്ടു മുൻപോ, അല്ലെങ്കിൽ ഗിയർ മാറ്റുവാൻ നേരത്തോ മാത്രം ക്ലച്ചു ചവിട്ടുക👍
Comments are closed.