1470-490

ആരോഗ്യ മലപ്പുറം ക്യാമ്പയിൻ; മുസ്ലിം യൂത്ത് ലീഗ് ബോധവത്ക്കരണം നടത്തി

കാടാമ്പുഴ : കൊറോണ വ്യാപനം തടയുന്നതിനായി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആരോഗ്യ മലപ്പുറം ക്യാമ്പയിൻ്റെ ഭാഗമായി
മാറാക്കര പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തി.മാറാക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ മാർഗനിർദേശങ്ങൾക്കനുസരിച്ച് പ്രത്യേകം തയ്യാറാക്കിയ ലഘുലേഖ വൈറ്റ് ഗാർഡ് അംഗങ്ങളുടെ പ്രത്യേക സ്ക്വാഡ് അങ്ങാടികളിലും ഡ്രൈവർമാർക്കും യാത്രക്കാർക്കും വിതരണം ചെയ്തു. കാടാമ്പുഴ ടൗണിൽ മുസ് ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ജാഫറലി ലഘുലേഖ നൽകി ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ട്രഷറർ ജംഷാദ് കല്ലൻ, ഭാരവാഹികളായ അഡ്വ. എ.കെ. സകരിയ്യ, ഫൈസൽ കെ.പി, സിയാദ് എൻ , ശിഹാബ് മങ്ങാടൻ, ഫൈസൽ കെ പി , സിദ്ദീഖ് കെ.പി , വൈറ്റ് ഗാർഡ് അംഗങ്ങളായ റാഷിദ് പി.ടി, നിസാം പി, മുബഷിർ സി എന്നിവർ നേതൃത്വം നൽകി.

Comments are closed.