വയനാട്ടില്‍ നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങിയയാള്‍ അറസ്റ്റില്‍

വയനാട്: നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങിയതിന്റെ പേരില്‍ അറസ്റ്റില്‍. വിദേശത്തുനിന്നെത്തിയ മുട്ടില്‍ സ്വദേശി മുഹമ്മദ് ഷഫീഖിനെയാണ് അറസ്റ്റ് ചെയ്തത്……
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശനനടപടിയുണ്ടാകുമെന്ന ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ് മറികടന്നാണ് ഇയാള്‍ വീടുവിട്ട് പുറത്തിറങ്ങിയത് ..തുടര്‍ന്നാണ് ഇയാളെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു……
കഴിഞ്ഞ ദിവസം ഖത്തറില്‍ നിന്നും സൌദി അറേബ്യയില്‍ നിന്നും എത്തിയതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന രണ്ട് പേരാമ്ബ്ര സ്വദേശികള്‍ പേരാമ്ബ്ര ബസ് സ്റ്റാന്റ്, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ കറങ്ങി നടന്നതിനെ തുടര്‍ന്നും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു
ഇവര്‍ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ബോധവത്കരണം നല്‍കി. തുടര്‍ന്ന് വീട്ടില്‍ തന്നെ നിരീക്ഷണത്തിലാക്കി.
രോഗസംക്രമണം ഉണ്ടാകുമെന്ന് അറിഞ്ഞ് കൊണ്ട് പൊതുജനങ്ങളുമായി ഇടപഴകി എന്ന കുറ്റം ചുമത്തി ഇവര്‍ക്കെതിരെ കേസ് എടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 269 വകുപ്പ് പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ആറ് മാസം തടവും പിഴയും ലഭിക്കാവുന്നതാണ് കുറ്റം.
കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ മറികടന്നാല്‍ അവര്‍ക്കെതിരേ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മുഖ്യമന്ത്രി പിണറായി വിജയനും മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments are closed.