ഹാന്റ് സാനിറ്റൈസർ നിർമ്മിച്ച് വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജ്

കേരള സർക്കാരിന്റെ ബ്രേക്ക് ദി ചെയിൻ പ്രചാരണ പരിപാടിയുടെ ഭാഗമായി കേരള കാർഷിക സർവ്വകലാശാലക്ക് കീഴിലുള്ള വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ശുപാർശ പ്രകാരമുള്ള സാനിറ്റൈസർ ഉത്പാദിപ്പിച്ച് വിതരണം ചെയ്തു. ഹോർട്ടികൾച്ചർ കോളേജ് എൻ. എസ്. എസ് യൂണിറ്റും കീട ശാസ്ത്ര വിഭാഗവും ചേർന്നാണ് സാനിറ്റൈസർ ഉത്പാദിപ്പിച്ച് വിതരണം ചെയ്തത്. കാർഷിക സർവ്വകലാശാല കാമ്പസിലെ എല്ലാ ഓഫീസുകളിലേക്കും സമീപ സർക്കാർ സ്ഥാപനങ്ങളിലേക്കും സാനിറ്റൈസർ വിതരണം ചെയ്തിട്ടുണ്ട്. ഇത് വരെ 25 ലിറ്റർ സാനിറ്റൈസർ ഉത്പാദിപ്പിച്ച് 125 ബോട്ടിൽ വിതരണം ചെയ്തിട്ടുണ്ട്. ഓഫീസുകളിൽ സാനിറ്റൈസർ തീരുന്ന മുറക്ക് റീഫിൽ ചെയ്ത് കൊടുക്കുകയും ചെയ്യുന്നുണ്ട്.
Comments are closed.