1470-490

തൊഴിയൂരിലെ മതപഠന കേന്ദ്രത്തിലെ പ്രകൃതി വിരുദ്ധ പീഡനം.

കുഞ്ഞുമുഹമ്മദ്

മദ്രസ അധ്യാപകനായപ്രതിയെ റിമാന്റ് ചെയ്തു. 

തൊഴിയൂരിലെ മതപഠന കേന്ദ്രത്തിൽ ആൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ്സാ അധ്യാപകനെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.പോർക്കുളം പണിക്കവീട്ടിൽ കുഞ്ഞുമുഹമ്മദിനെയാണ് ഗുരുവായൂർ സി.ഐ. കെ.സി. സേതുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.കുറച്ചു കാലങ്ങളായി തൊഴിയൂർ മദ്രസ്സയിൽ അധ്യാപകനായി ജോലിനോക്കുന്ന കുഞ്ഞുമഹമ്മദ് കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിലാണ് അറസ്റ്റ് നടന്നത്. ഇയാൾ പീഡിപ്പിക്കുന്നതായി കുട്ടികൾ പലതവണ മറ്റു അധ്യാപകരോടും കമ്മറ്റി ഭാരവാഹികളോടും പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന ആക്ഷേപവുമുയർന്നിരുന്നു. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ നൽകിയപരാതിയെ തുടർന്ന്  അധ്യാപകനെ പുറത്താക്കിയാതായി പറയുന്നു.എന്നാൽ കൂടുതൽ കുട്ടികൾ, അധ്യാപകനെതിരെ പരാതിയുമായി രംഗത്ത് വരികയുണ്ടായി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്  അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Comments are closed.