1470-490

സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.


കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് ഇന്ന് (മാര്‍ച്ച് 20) ഉച്ച തിരിഞ്ഞ് 2.30ന് ആരോഗ്യ വകുപ്പ് പ്രത്യേക പരിശീലനം നല്‍കും. കൂടുതല്‍ പേര്‍ ഒരുമിച്ചിരിക്കുന്നത് ഒഴിവാക്കാന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പരിശീലനമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.ബാങ്ക് ജീവനക്കാര്‍ക്കായും പ്രത്യേക ബോധവത്ക്കരണ പരിപാടി ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി കോവിഡ് 19 ജാഗ്രത നിര്‍ദേശങ്ങളും ആരോഗ്യ ബോധവത്ക്കരണവുമാണ് നടന്നത്.  

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0