1470-490

പോക്സോ പ്രതി റിമാൻഡിൽ


പരപ്പനങ്ങാടി:- വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ. പരപ്പനങ്ങാടി പുത്തൻകടപ്പുറം സ്വദേശി പരീച്ചന്റെ പുരക്കൽ സലാം (53) S/o മൊയ്തീൻകോയ ആണ് അറസ്റ്റിലായത് 2017-ലാണ് പ്രതി പതിനാറ് വയസ്സുള്ള ആൺകുട്ടിയെ പ്രതിയുടെ വീട്ടിലും പരിസരത്തും വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. ചൈൽഡ്‌ലൈനിൽ നിന്ന് റഫർ ചെയ്തു വന്ന പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു.

Comments are closed.