1470-490

പെൺപുലികളുടെ ട്രെയിനിങ്ങ് ക്യാംപ്

നിധീഷ് വി.പി എടപ്പാൾ

ഞങ്ങൾ ഇങ്ങനെയാണ് ജീവിതത്തിൽ സന്തോഷം ആഗ്രഹിക്കാത്തവർ ആരാണുള്ളത്? പലരും അവരുടെ മനസ്സിൻറെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്നു അവിടെയാണ് സന്തോഷം വരുന്നത്

ഞങ്ങൾ എറണാകുളത്തെ ഒരു പെൺപട ഈ 21 ാം നൂറ്റാണ്ടിൽ ദൈവത്തിൻറെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിൽ പ്രായഭേദമന്യേ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി ജീവിക്കാൻ ബുദ്ധിമുട്ടായിരിക്കും ആ സമയത്താണ് ഏതൊരു സ്ത്രീകൾക്കും പുറത്തേക്ക് തങ്ങളുടെ ആഗ്രഹം പോലെ പോകാമെന്ന് ധൈര്യം പകർന്നു കൊണ്ട് ആ ലക്ഷ്യത്തിനായി ഇറങ്ങിത്തിരിച്ച അല്പം ചെറുപ്പക്കാരികൾ..... റോയൽ ക്യൂൻ റൈഡേഴ്സ്

ടീമിൽ പ്രധാനമായും രണ്ട് ലീഡേഴ്സ് ആണ് ഉള്ളത്
തൃശ്ശൂരിലെ മുരിങ്ങൂരിൽ ആറ്റു പാടം എലവത്തിങ്കലിൽ ബേബി ജോസഫിൻ്റേയും മിനി ബേബിയുടെയും മകളാണ് ആൻഫി മരിയ ബേബി. കോയമ്പത്തൂരിൽ ബി.ബി.എ. പൂർത്തിയാക്കി. ആൽവിൻ സഹോദരനാണ്. ചാലക്കുടി എസ് എച്ച് സ്കൂളിൽ പ്ലസ് ടു കഴിഞ്ഞ് ബുള്ളറ്റിനോട് ഉള്ള കമ്പവും യാത്രകളോട് ഉള്ള ഇഷ്ടവും ചാലക്കുടി സ്വദേശിയായ അനഘയോട് അടുപ്പിച്ചു. ആ സൗഹൃദം അവരെ ഹിമാലയത്തിലേക്കും എത്തിച്ചു. പതിനെട്ടാം വയസ്സിൽ ആഗ്രഹത്തിൻ്റെ ആവേശത്തോടുകൂടി വീട്ടുകാരുടെ സമ്മതവും നേടി ഈ കുരുന്നുകൾ യാത്ര തുടങ്ങി…. പലവിധ പരിഹാസങ്ങളും , പഴികളും കേട്ടിട്ടും തളരാതെ ഹിമവാനെ 14 ദിവസം കൊണ്ട് തൊട്ടു പോന്നു. നിശ്ചയദാർഡ്യവും ആത്മവിശ്വാസവും ലക്ഷ്യം ഭേദിക്കാൻ അവരെ സഹായിച്ചു. പള്ളിപ്പുറം ചെറായി ബീച്ചിലെ മേഴ്സി ജോർജ് ആണ് രണ്ടാമത്തെ വ്യക്തി ഗ്രൂപ്പിലെ പ്രധാന ട്രെയിനർ ലേണിംഗ് വർക്കുകൾ ചെയ്യുന്നു

ആ ദിനം ഒരു തുടക്കമായിരുന്നു
………………………………………
2017 ലാണ് റോയൽ ക്യൂൻ റൈഡേഴ്സ്ൻ്റെ ജനനം. 18 വയസ്സ് തികഞ്ഞ ഏതൊരു പെൺകുട്ടികൾക്കും റൈഡിനു താല്പര്യമുണ്ടെങ്കിൽ ചേരാം. സമൂഹത്തിൽ സ്ത്രീകൾക്ക് സുരക്ഷയോടെ ജീവിക്കണം എന്ന മുഖ്യ ലക്ഷ്യത്തോടെ, ജില്ലയിൽ തുടങ്ങിയ ടീമിൽ ആദ്യം കുറച്ചു പേരെ ഉണ്ടായിരുന്നുള്ളൂ. രണ്ടാം വർഷത്തേക്ക് കടന്നു , ഞങ്ങൾക്ക് ഇപ്പോൾ 40 ഓളം അംഗങ്ങളുണ്ട് 18 മുതൽ 54 വയസുവരെയുള്ള വീട്ടമ്മമാർ വരെ ഉണ്ട് ഇത്രയും കാലം കൊണ്ട് കുറേ ദിനങ്ങൾ പിന്നിട്ടു കുറേ ദൂരങ്ങൾ പിന്നിട്ടു കുറേ പ്രോഗ്രാമുകൾ ചെയ്തു

ഓരോ ദിനവും……
…………………………….

ഗ്രൂപ്പിൽ എല്ലാവരെയും ചേർത്ത് വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട് ഇതിൽ ഓരോ പ്രോഗ്രാം പ്ലാൻ ചെയ്യുന്നു. എല്ലാ മാസങ്ങളിലെ സെക്കൻഡ് സാറ്റർഡേ യും സ്പെഷ്യൽ പ്രോഗ്രാം ദിവസങ്ങളും ആണ് റൈഡ്നായി തിരഞ്ഞെടുക്കുന്നത്. ഗ്രൂപ്പിൽ യാത്രയുടെ ദിനവും സമയവും സ്ഥലവും ദൂരവും എല്ലാം ചർച്ച ചെയ്യുന്നു അങ്ങനെ അതിൽ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ അവരുടെ പേര് സ്വയം പോസ്റ്റ് ചെയ്യുകയും പരിപാടിയിൽ പങ്കുചേരുന്ന അവർ എല്ലാവരും ആയാൽ പരിപാടിയുടെ സ്ഥലത്ത് എല്ലാവരും കൂടി ഒത്തു ചേരുന്നു പനമ്പിള്ളി നഗർ, ആലുവ, കൊരട്ടി, ഇടപ്പള്ളി തുടങ്ങിയ നിങ്ങളിലാണ് യാത്രകൾ ആരംഭിക്കുക യാത്രകളെ കുറിച്ച് വിവരണങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാറുണ്ട്. ശേഷം എല്ലാവരും അവരവരുടെ ബുള്ളറ്റുമായി എത്തി 2 ലൈൻ ആയി തുടങ്ങുന്നു. നിശ്ചിത സമയ ദൂരം പിന്നിടുന്നതിന് ഇടയിൽ വ്യക്തമായ പദ്ധതികളുമുണ്ട്. ഓരോ യാത്രയിലും സമൂഹത്തിലേക്ക് നല്ല സന്ദേശങ്ങൾ നൽകുന്നു ഒന്നുകിൽ ആ ദിനത്തിൻറെ പ്രത്യേകത യെക്കുറിച്ച് ആയിരിക്കാം അല്ലെങ്കിൽ സ്ത്രീ സുരക്ഷയ്ക്കും.
ഇങ്ങനെയുള്ള യാത്രകളിലാണ് പുതുതായി ബുള്ളറ്റ് പഠിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികളെ ക്ഷണിക്കുന്നത്.
യാത്രകൾക്കിടയിൽ ആരെങ്കിലും താൽപര്യം കാണിച്ചാൽ അവരെ വണ്ടിയുടെ പിന്നിലിരുത്തി അവസാനം വരെ കൊണ്ടുപോകുന്നു. ഈ സമയങ്ങളിൽ അവരുടെ ആഗ്രഹങ്ങളെയും അനുഭവങ്ങൾക്കും ആണ് പ്രാധാന്യം നൽകുന്നത്. പഠിക്കാൻ വരുന്നവർക്ക് നല്ലൊരു അനുഭവം തന്നെയായിരിക്കും അത് അവർ പങ്കുവയ്ക്കാറുണ്ട്

ട്രെയിനിങ്

. ………….
ശേഷം അവരെ പഠിപ്പിക്കുകയാണ്. ആദ്യമായി ടൂവീലർ എടുക്കുന്നവർ ആണെങ്കിൽ അവരെ ലേണേഴ്സ് ൻറെ സഹായത്തോടെ പഠിപ്പിക്കുന്നു. നല്ല രീതിയിൽ ബൈക്ക് ഓടിക്കാൻ പ്രാപ്തനാക്കിയതിനുശേഷം മാത്രമേ ബുള്ളറ്റിൽ കയറുകയുള്ളൂ. കാരണം നല്ല ബാലൻസും ധൈര്യവും വേണം പഠിപ്പിക്കാനായി നല്ലൊരു ഗ്രൗണ്ടും ഉണ്ട് അവിടെ പ്രാക്ടീസ് ചെയ്ത് ശരിയായ വരെ മാത്രമേ റോഡിലേക്ക് വിളിക്കൂ ഗ്രൗണ്ടിൽ പഠിപ്പിക്കുമ്പോൾ പലരും വീഴാറുണ്ട് ഗിയർ വണ്ടി ആയതിനാൽ അതിനെ നിയന്ത്രിക്കാൻ ഉള്ള പഠനങ്ങൾ വ്യക്തമാക്കി കൊടുക്കുന്നു എറണാംകുളത്തെ പള്ളിപ്പുറത്താണ് ട്രെയിനിങ് നടത്താറുള്ളത്.

അതിരപ്പള്ളി മുതൽ അട്ടപ്പാടി വരെ
…………………………………………….
2017ൽ തുടങ്ങിയിട്ടും പല യാത്രകളും പോയിട്ടുണ്ട് അതിരപ്പിള്ളി വാഴച്ചാൽ ആയിരുന്നു തുടക്കം യാത്രയുടെ ത്രില്ലും പ്രകൃതിയുടെ മനോഹാരിതയും കൂടിക്കലർന്ന ഒരു യാത്ര ദിനം ഏതു യാത്രയ്ക്ക് മുമ്പും ഗ്രൂപ്പിൽ പോസ്റ്റ് ഇട്ട് ആളെ ചേർക്കുന്നു ശേഷമാണ് യാത്ര പോകുന്നത് ഈ വർഷം നടന്ന വുമൺസ് ഡേ പനമ്പള്ളി നഗറിൽ എന്നും വൈകുന്നേരം റെെഡ് നടത്തിയിരുന്നു ഓർമ്മയിലെ ഏറ്റവും രസകരമായ യാത്രകളിൽ ഒന്നായിരുന്നു വാഗമണ്ണിലേതും അട്ടപ്പാടിയിലേതും. വയനാടിൻ്റെ പ്രകൃതി വിസ്മയം കണ്ണിൽ ചേർക്കാൻ ടീമംഗങ്ങൾ എല്ലാവരും കൂടി തീരുമാനിക്കുകയും യാത്രയ്ക്ക് വേണ്ട എല്ലാവിധ സജ്ജീകരണങ്ങൾ തയ്യാറാക്കി കൊണ്ട് വാഗമണ്ണിലേക്ക് പോയി പകലും രാത്രിയും ആയിരുന്നു യാത്ര രാത്രിയുടെ സൗന്ദര്യം ആസ്വദിച്ച് ഉള്ള യാത്ര ഒന്ന് വേറെ തന്നെ ആയിരുന്നു. അട്ടപ്പാടിയിലേക്ക് ഒരു നിശ്ചയദാർഢ്യമുള്ള യാത്രയായിരുന്നു കാരണം ഒരു വെറും ഒരു യാത്രയായിരുന്നില്ല. കുറച്ചു കാലങ്ങൾക്കു മുൻപ് കേരളക്കരയെ ഞെട്ടിച്ച ആപ് മനുഷ്യൻറെ വീട്ടിലേക്ക് അതെ, കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും പരക്കെ അപലപിക്കപ്പെടുകയും ചെയ്ത സംഭവമാണ് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധു എന്ന യുവാവ് ആൾക്കൂട്ട മർദ്ദനത്തിനിരയായി മരണപ്പെട്ടത്. മോഷണക്കുറ്റം ആരോപിക്കപ്പെട്ടാണ് 2018 ഫെബ്രുവരി 22ന് പകൽ 27 വയസ്സായ മധുവിനെ ഒരു സംഘം ആളുകൾ മർദ്ദിക്കുകയും പോലീസിന് കൈമാറുകയും ചെയ്തത്. പോലീസ് വാഹനത്തിൽ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി യുവാവ് മരണപ്പെട്ടു. മധു മാനസികാസ്വാസ്ഥ്യമുള്ളയാളായിരുന്നു. ഇയാളെ കൈകൾ ബന്ധിച്ച് മർദ്ദിക്കുകയും കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും ചെയ്തതിന്റെ വീഡിയോ അക്രമികൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇതോടെ സമൂഹത്തിൽ വൻ പ്രതിഷേധം ഉയരുകയും ചെയ്തു. മധുവിൻറെ വീട്ടിലേക്കുള്ള യാത്രയിൽ ഒരു കാറും ബാക്കി ബുള്ളറ്റും എടുത്തു കൊണ്ടായിരുന്നു യാത്ര. ടീമിൻറെ വക വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ നൽകുവാൻ ആയിരുന്നു കാർ എടുത്തത് ടീം ലീഡർ മേഴ്സി ജോർജ്ജ് ആയിരുന്നു. . അവർക്കുവേണ്ട ഭക്ഷണസാധനങ്ങളും , വസ്ത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്തു

ഞങ്ങൾ ഇങ്ങനെ തന്നെയാണ് ബുള്ളറ്റിനോടുള്ള കമ്പവും യാത്രയോടുള്ള അഭിനിവേശം ഞങ്ങളെ ഇന്നും ഒന്നിച്ചു നിർത്തുന്നു. ദൂരയാത്രകൾ പോകുമ്പോൾ തിരുവനന്തപുരം കൊല്ലം ഭാഗത്തുള്ളവർ പോലും ഞങ്ങളോടൊപ്പം പങ്കു ചേരാറുണ്ട്. ഇക്കാലയളവിൽ കുറെ യാത്രകൾ പോയി കുറേ ദൂരങ്ങൾ താണ്ടി ഒന്നിച്ചുള്ള യാത്രകളുടെ ഒരു രസം വേറെതന്നെയാണ്. ആഗ്രഹങ്ങൾ ഉള്ളിലൊതുക്കിക്കൊണ്ട് നടത്താൻ കഴിയാതെ ദുഃഖിക്കുന്ന ഒട്ടേറെ പേരുണ്ട്. ബുള്ളറ്റ് ഓടിക്കുവാനും പഠിക്കുവാനും ആഗ്രഹമുള്ള ഏതൊരു വരെയും ഞങ്ങൾ പഠിപ്പിക്കുന്നു . പഠിക്കാൻ നിങ്ങൾക്ക് ആഗ്രഹവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ കൂടെ എന്നും ഞങ്ങൾ ഉണ്ടായിരിക്കും

Comments are closed.