പരപ്പനങ്ങാടി: സി.പി.എം നിയന്ത്രണത്തിലുള്ള എ.കെ.ജി ആശുപത്രി ജപ്തിചെയ്യാൻ ഉത്തരവ് ഇന്ന് നടപ്പിലാക്കും. സ്വകാര്യ കെട്ടിടത്തിലുള്ള ആശുപത്രി, വാടക ഇനത്തിൽ ഭീമമായ ലക്ഷങ്ങൾ കുടിശിക വരുത്തിയതിനെ തുടർന്ന് ഉടമ താപ്പി മുഹമ്മദാജി നിരന്തരം ആശുപത്രി അധികൃതരെ സമീപിച്ചിട്ടും പ്രശ്ന പരിഹാരം കാണത്തതിനെ തുടർന്ന് ഒരു വർഷം മുൻപ് കോടതിയെ സമീപിച്ചിരുന്നു. ഉടമക്ക് അനുകൂലമായി കോടതി വിധി വന്നതിനെ തുടർന്ന് ആശുപത്രി മാനേജ്മെന്റ് ഹൈകോടതിയെ സമീപിക്കുകയും കീഴ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യുകയും, ഹൈകോടതി ഒരു വർഷത്തിനിടക്ക് വാടക ഇനത്തിൽ നൽകാനുള്ള 65 ലക്ഷം രൂപ നൽകാനും പ്രശ്ന പരിഹാരം കാണാനും നിർദ്ധേശിച്ചിരുന്നു.എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും വാടക കുടിശ്ശിക നൽകിയില്ലന്ന് കാണിച്ച് ഉടമ ഇപ്പോൾ വീണ്ടും ഹൈകോടതിയെ സമീപിക്കുകയും ജപ്തി ചെയ്യാനുള്ള നടപടി തുടരാൻ പരപ്പനങ്ങാടി മുൻസിഫ് കോടതിയോട് നിർദ്ധേശിക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് പരപ്പനങ്ങാടി മുൻസീഫ് രമ്യകൃഷ്ണൻ ഇന്ന് (20- 3 -2020) 10.30 ന് ജപ്തി ചെയ്ത് നടപടി സ്വീകരിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു.
Comments are closed.