1470-490

ദേശീയപാത 544 കുതിരാനും പുതുക്കാടിനുമിടയിൽ പുതിയ അടിപ്പാതകളും മേൽപ്പാലങ്ങളും വേണം; നിർമ്മാണം പൂർത്തിയായ തുരങ്കം ഉടൻ തുറക്കണം. ലോകസഭയിൽ ടി എൻ പ്രതാപൻ എം പി

ന്യൂഡൽഹി: നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ദേശീയപാത 544ൽ കുതിരാൻ മുതൽ പുതുക്കാട് വരെയുള്ള ഭാഗങ്ങളിലായി പുതിയ അടിപ്പാതകളും മേൽപ്പാലങ്ങളും നിർമ്മിക്കണമെന്ന് ടി എൻ പ്രതാപൻ എം പി ലോകസഭയിൽ റൂൾ 377 പ്രകാരമുള്ള സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
പൊതുജനതാല്പര്യം കണക്കിലെടുത്തും പകടങ്ങൾ ഒഴിവാക്കുന്നതിനുമായി മുടിക്കോട്, കല്ലിടുക്ക്, മുളയം ജങ്ഷൻ എന്നിവിടങ്ങളിൽ അടിപ്പാതകളും പട്ടിക്കാട് പുതുക്കാട് ജങ്ഷനുകളുടെ പ്രത്യേകത കണക്കിലെടുത്ത് മേല്പാലങ്ങളും നിർമ്മിക്കണം. 
ലോകസഭയിലും മന്ത്രിതല ചർച്ചകളിലും കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നൽകിയ രേഖാമൂലമുള്ള ഉറപ്പ് പ്രകാരം 2020 ഡിസംബറോടുകൂടി ദേശീയപാത 544 മണ്ണുത്തി വടക്കാഞ്ചേരി റോഡ് നിർമ്മാണം പൂർത്തിയാക്കണം. നിർമ്മാണം കഴിഞ്ഞ കുതിരനിലെ ഒരു തുരങ്കം തുറക്കാൻ ഉടനടി നടപടിയുണ്ടാകണം. രണ്ടാമത്തെ തുരങ്കം എത്രയും വേഗത്തിൽ നിര്മ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഗതാഗത്തിന് തുറക്കണമെന്നും ടി എൻ പ്രതാപൻ ലോകസഭയിൽ ആവശ്യപ്പെട്ടു. ഇതേ ആവശ്യങ്ങൾ അഞ്ചാം തവണയാണ് പാർലമെന്റിൽ ഉന്നയിക്കപ്പെടുന്നത്.  

Comments are closed.