1470-490

മീനഭരണി: കൊടുങ്ങല്ലൂരിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു

കൊടുങ്ങല്ലൂർ കുരുംബ ക്ഷേത്രത്തിലെ മീനഭരണി ആഘോഷത്തോടനുബന്ധിച്ച് മാർച്ച് 27ന് കൊടുങ്ങല്ലൂർ താലൂക്കിൽ പൊയ്യ ഗ്രാമപഞ്ചായത്ത് ഒഴികെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എസ്. ഷാനവാസ് ഉത്തരവിട്ടു.  മാർച്ച് 26, 27 തീയതികളിൽ ഭക്തജന തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാലും താലൂക്കിലെ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ ക്ഷേത്ര പരിസരത്തായതിനാലുമാണ് അവധി പ്രഖ്യാപിച്ചത്. മുൻനിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകൾക്കും കേന്ദ്ര, സംസ്ഥാന, അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്കുള്ള നിയമന പരീക്ഷകൾക്കും ഈ ഉത്തരവ് ബാധകമല്ല.

Comments are closed.