1470-490

കുവൈത്തിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്ത്‌ 3 വരെ അവധി പ്രഖ്യാപിച്ചു.

കുവൈത്ത്‌ സിറ്റി : രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്ത്‌ 3 വരെ അവധി പ്രഖ്യാപിച്ചു. കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം പ്രഖ്യാപിച്ചത്‌.ഈ അധ്യയന വർഷത്തിന്റെ ബാക്കി ഭാഗം ഓഗസ്ത്‌ മുതൽ ഒക്റ്റോബർ വരെയായി പൂർത്തിയാക്കും. പുതിയ അധ്യയന വർഷം ഡിസംബറിലായിരിക്കും ആരംഭിക്കുകയെന്നും മന്ത്രിസഭാ തീരുമാനങ്ങൾ പ്രഖ്യാപിച്ചു കൊണ്ട്‌ സർക്കാർ വക്താവ്‌ താരിഖ്‌ അൽ മുസറം വ്യക്തമാക്കി. നിലവിൽ രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനിശ്ചിതകാല അവധിയിലായിരുന്നു. ഇതോടെ സ്വകാര്യ വിദ്യാ ഭ്യാസ സ്ഥാപനങ്ങൾ അടക്കം ഓഗസ്ത്‌ 4 നു അന്നത്തെ സാഹചര്യം അനുസരിച്ച്‌ തുറന്നു പ്രവർത്തിക്കാൻ തീരുമാനിക്കും .

Comments are closed.