1470-490

കക്കാട് ധ്വജപ്രതിഷ്ഠ , ഉത്സവം ചടങ്ങുകൾ മാത്രമാക്കി നടത്തും.

കുന്നംകുളം: കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ സഹസ്രകലശം, ധ്വജപ്രതിഷ്ഠ, ഉത്സവം എന്നീ ചടങ്ങുകൾ മാർച്ച് 23 മുതൽ ഏപ്രിൽ 28 വരെയുള്ള ദിവസങ്ങളിൽ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഏറെ ആഘോഷമാക്കി നടത്താൻ ഉദ്ദേശിച്ചിരുന്ന കക്കാട് ധ്വജപ്രതിഷ്ഠ , ഉത്സവം ചടങ്ങുകൾ നിലവിലെ സാഹചര്യത്തിൽ ക്ഷേത്രത്തിനകത്തെ ചടങ്ങുകൾ മാത്രമാക്കി മാറ്റിയിരിക്കുകയാണ്.. ഉത്സവദിവസങ്ങളിൽ  നടത്താൻ ഉദ്ദേശിച്ചിരുന്ന എല്ലാ കലാപരിപാടികളും ആഘോഷങ്ങളും ഇതോടൊപ്പം ഒഴിവാക്കിയതായും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.. സഹസ്രകലശം ഏപ്രിൽ 23ന് വൈകിട്ട് ആരംഭിച്ച് 28ന് സമാപിക്കും. ക്ഷേത്രത്തിൽ പുതിയതായി സ്ഥാപിക്കുന്ന കൊടിമരത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ മാർച്ച് 30 തിങ്കളാഴ്ച രാവിലെ 9 മണിക്കുള്ള ശുഭമുഹൂർത്തത്തിൽ നടത്തും.. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വടക്കേടത്ത് നാരായണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് ഏപ്രിൽ ഒന്ന് ബുധനാഴ്ച വൈകീട്ട് കൊടിയേറും. ഏപ്രിൽ ഏഴിന് പള്ളിവേട്ടയും എട്ടിന് ആറാട്ടും നടക്കും. ഉത്സവത്തോടനുബന്ധിച്ച് ദിവസേന നടത്താറുള്ള വാദ്യമേളങ്ങളും ആഘോഷങ്ങളും അലങ്കാരങ്ങളും ഉൾപ്പെടെയുള്ള പരിപാടികൾ ഒഴിവാക്കിക്കൊണ്ട്  ക്ഷേത്രത്തിനകത്തെ ചടങ്ങുകൾ മാത്രമായിട്ടാണ് ഉത്സവം നടത്തുന്നതെന്നും ഇവർ അറിയിച്ചു.. ഏപ്രിൽ 12 ന് നടത്താൻ നിശ്ചയിച്ചിരുന്ന കക്കാട് ദേശപൂരവും സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായി ഒഴിവാക്കിയിരിക്കുകയാണ്.. പരിപാടികൾ വിശദീകരിച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ കക്കാട് ക്ഷേത്രം പ്രസിഡൻറ് കെ കെ സുബി ദാസ്, സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി, കമ്മിറ്റി അംഗങ്ങളായ ഒ എ  പരമേശ്വരൻ, മണികണ്ഠൻ, രാജീവ് തറയിൽ എന്നിവർ പങ്കെടുത്തു.

Comments are closed.