1470-490

ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു

വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കായി മുച്ചക്ര വാഹനം വിതരണം ചെയ്തു. രണ്ട് ലക്ഷത്തിനാൽപ്പതിനായിരം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.പഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റജുല നൗഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി.അമീർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള ടീച്ചർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.ഉമ്മുകുൽസു, മെമ്പർമാരായ പള്ളത്ത് വേലായുധൻ, കെ.പി.എ.സത്താർ മാസ്റ്റർ, അബ്ദു എന്നിവർ സംബന്ധിച്ചു

Comments are closed.