1470-490

ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ച് വാടാനപ്പളളി ഗ്രാമപഞ്ചായത്ത്

കോവിഡ് 19 വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ കൂടുതൽ ജാഗരൂകരാക്കുന്നതിനും ബോധവത്ക്കരണത്തിനുമായി ഹെൽപ്പ് ഡെസ്‌കുമായി വാടാനപ്പള്ളി ഗ്രമപഞ്ചായത്ത്. തൃത്തല്ലൂർ സി.എച്ച്.സിയിലെ ആരോഗ്യപ്രവർത്തകരുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുൻവശത്താണ് ഹെൽപ് ഡെസ്‌ക് തുടങ്ങിയത്. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടുക്കുംഞ്ചേരി ഉദ്ഘാടനം ചെയ്തു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷക്കീല ഉസ്മാന്റെ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാറ്റിങ് കമ്മിറ്റി ചെയർപേഴ്സൺ അബു എ എ സ്വാഗതവും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സുധീഷ് ഐ എൻ നന്ദിയും പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ പ്രവർത്തനം വിശദീകരിച്ചു.പൊതുജനങ്ങൾക്ക് കോവിഡ് 19 വൈറസ് സംബന്ധിച്ച എല്ലാതരം സംശയനിവാരണത്തിനും ഹെൽപ് ഡെസ്‌ക്കിലൂടെ സാധിക്കും. സൗജന്യ മാസ്‌ക വിതരണവും ബ്രേക് ദി ചെയിൻ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു. വൃത്തിയായിരിക്കുക വ്യക്തിശുചിത്വം പാലിക്കുക കോവിഡ് 19 വൈറസ് അകറ്റുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഹെൽപ് ഡെസ്‌കിന് നല്ല സ്വീകാര്യതയാണ് പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്നത്. തീരദേശത്തെ ഏറ്റവും തിരക്കേറിയ വാടാനപ്പള്ളി പഞ്ചായത്തിലേക്ക് വരുന്നവർക്കും തിരിച്ചുപോകുന്നവർക്കും കൈകഴുകുന്നതിനുള്ള സൗകര്യവും പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.വാടാനപ്പള്ളി പഞ്ചായത്തിലെ 13 ആം വാർഡിലെ കുടുംബശ്രീ പ്രവർത്തക ഭാവന തയ്യാറാക്കിയ 100 കണക്കിന് മാസ്‌ക്കുകൾ പൊതുജനങ്ങൾക്ക് സൗജന്യമായി നൽകുന്നതിനായി പഞ്ചായത്ത് പ്രസിഡന്റിനെ ഏൽപ്പിച്ചു.പൊതുജനങ്ങൾക്ക് കോവിഡ് 19 വൈറസ് ബാധയുമായി സംശയദൂരീകരണത്തിന് – 8078085947 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.ഫോട്ടോ അടിക്കുറിപ്പ് : വാടാനപ്പള്ളിയിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആരംഭിച്ച ഹെൽപ്പ് ഡെസ്‌ക്.

Comments are closed.