1470-490

ഹാൻഡ് വാഷ് കിയോസ്‌ക്കുകൾ തുടങ്ങി

കൈകൾ കഴുകി വൃത്തിയാക്കി കോവിഡ് 19 നെ പ്രതിരോധിക്കുന്നതിനായി നാട്ടിക പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ഹാൻഡ് വാഷ് കിയോസ്‌ക്കുകൾ സ്ഥാപിച്ചു. നാട്ടിക പഞ്ചായത്തിന് മുൻപിൽ, തൃപ്രയാർ സെന്റർ, നാട്ടിക ഹെൽത്ത് സെന്റർ തുടങ്ങി സ്ഥലങ്ങളിലാണ് കിയോസ്‌ക്കുകൾ സ്ഥാപിച്ചത്. പഞ്ചായത്തിന്റെ നിർദ്ദേശ പ്രകാരം വലപ്പാട് സി പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെയാണ് ഹാൻഡ് വാഷ് കിയോസ്‌ക്കുകൾ സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി വിനു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ എ ഷൗക്കത്തലി, നൗഷാദ് ആറ്റുപറമ്പത്ത്, ഇന്ദിരാ ജനാർദ്ദനൻ, ബിന്ദു പ്രദീപ്, കെ വി സുകുമാരൻ, പി എം സിദ്ദിഖ്, എൻ കെ ഉദയകുമാർ, ലളിത മോഹൻദാസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി ആർ വിജയൻ, സെക്രട്ടറി സാബു ജോർജ്, ജെ എച്ച് ഐ സരേഷ് ശങ്കർ, ആശാ പ്രവർത്തകർ തുടങ്ങിവർ പങ്കെടുത്തു.

Comments are closed.