ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച്ച മുതൽ ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച്ച മുതൽ ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലായെന്ന് ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസും അഡ്മിനിസ്‌ട്രേറ്റർ എസ്.വി.ശിശിരും അറിയിച്ചു.
രാജ്യത്ത് കൊറോണ വൈറസ് രോഗം പടരുന്നത് പ്രതിരോധിക്കുന്നതിനുവേണ്ടി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ഭക്തർക്കുള്ള പ്രവേശനം നിരോധിച്ചിട്ടുള്ളത്.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ഷേത്രത്തിൽ വിവാഹം, ചോറൂൺ, കൃഷ്ണനാട്ടം, വാഹനപൂജ, ഉദയാസ്തമന പൂജ, ചുറ്റുവിളക്ക് എന്നീ വഴിപാടുകൾ നടക്കുന്നതല്ല. എന്നാൽ ക്ഷേത്രത്തിൽ പതിവു പൂജകളും മറ്റ് ചടങ്ങുകളും നടക്കുന്നതാണ്.
കൃഷ്ണനാട്ടം, ഉദയാസ്തമന പൂജ, ചുറ്റുവിളക്ക് എന്നിവയുടെ തിയ്യതികൾ പിന്നീട് അറിയിക്കുന്നതാണെന്നും ഭക്തജനങ്ങൾ സഹകരിക്കണമെന്നും വാർത്താകുറിപ്പിൽ അറിയിച്ചു.
Comments are closed.