1470-490

ഗവൺമെന്റ് ആശുപത്രിയിലും, ടൗണിലും മാസ്ക് വിതരണവും, ബോധവൽക്കരണവും നടത്തി.

മറ്റത്തൂർ: കൊറോണ വൈറസ് ഭയാനകമായ രീതിയിൽ പടരുന്ന സാഹചര്യത്തിൽ കോടാലി ഗവൺമെന്റ് ആശുപത്രിയിലും, കോടാലി ടൗണിലും മാസ്ക് വിതരണവും, ബോധവൽക്കരണവും നടത്തി. യൂത്ത് കോൺഗ്രസ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി ഡി സി സി ജനറൽ സെക്രട്ടറി ടി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് പുതുക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപറമ്പൻ അദ്യക്ഷത വഹിച്ചു, കോടാലി ഹോസ്പിറ്റലിലെ സുപ്രണ്ട് ഡോ.ലക്ഷ്മി മേനോൻ ബോധവൽകരണ ക്ലാസ് നൽകി . സജീർ ബാബു, ലിനോ മൈക്കിൾ, സിജിൽ ചന്ദ്രൻ, സന്തോഷ് ചുങ്കാൽ, ക്ലിറ്റോ തോമസ്, സായൂജ് സുരേന്ദ്രൻ, സുമീഷ് കോടാലി, സിജോ ചക്കാലക്കൽ എന്നിവർ നേതൃത്വം നൽകി

Comments are closed.