1470-490

വിദ്യാർത്ഥികൾക്ക് സൗജന്യമായി മാസ്ക്കുകൾ വിതരണം ചെയ്ത് ദമ്പതിമാർ

വളാഞ്ചേരി: കോവിഡ് 19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർഥികൾക്ക് മാസ് ക്കുകൾ സൗജന്യയമായി വിതരണം ചെയ്തു. മൂന്നാക്കൽ സ്വദേശി റിയാസ് കണിക്കരകത്ത് ,ഭാര്യ ഷബ്ന റിയാസ് എന്നിവർ ചേർന്നാണ് വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ പരീക്ഷയെഴുതുവാൻ എത്തിയ എട്ട്, ഒമ്പത് ക്ലാസ്സിലെ വിദ്യാർഥികൾക്ക് മാസ്ക്കുകൾ വിതരണം ചെയ്തത്. ഒരു മീറ്റർ കോട്ടൺ തുണിക്കൊണ്ട് 20 മാസ്ക്കുകൾ നിർമ്മിക്കാൻ സാധിക്കുമെന്നും ഒരു മാസ്ക്കിന് മൂന്നു രൂപയെ ചെലവ് വരികയുള്ളുവെന്നും റിദാസ് ടൈലറിങ് ഷോപ്പ് നടത്തുന്ന ഷബ്ന റിയാസ് പറഞ്ഞു. മകൾ ഫാത്തിമ റിദ വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. മാസ്ക്കുകളോടപ്പം സ്കുളിന് ഹാൻഡ് വാഷും ഇവർ വിതരണം ചെയ്തു. പ്രധാനധ്യാപിക ടി.വി. ഷീല മാസ്ക്കുകൾ ഏറ്റുവാങ്ങി.സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ്, സുരേഷ് പൂവാട്ടു മീത്തൽ, എൻ.സി.സി ഓഫീസർ പി. ഷിഹാബുദ്ദീൻ, കെ.കെ. ലീന, പി. ചന്ദ്രശേഖരൻ എന്നിവർ സംബന്ധിച്ചു.

Comments are closed.