1470-490

” ഡ്രഗ്ഗ് ബാങ്ക് ” ശേഖരിച്ച മരുന്നുകൾ പഴഞ്ഞി കമ്മ്യൂണിറ്റി ഹെൽത്ത് സെൻറ്ററിന് കൈമാറി.

കുന്നംകുളം: ഡ്രഗ്ഗ് ബാങ്ക് പദ്ധതിയുടെ ഭാഗമായി ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ സഹകരണത്തോടെ ഡോക്ടർമാരിൽ നിന്ന് ശേഖരിച്ച സാമ്പിൾ മരുന്നുകളുടെ ശേഖരണം പഴഞ്ഞി കമ്മ്യൂണിറ്റി ഹെൽത്ത് സെൻറ്ററിന് കൈമാറി. ഡോക്ടർമാരിൽ നിന്ന് ശേഖരിച്ച മരുന്നുകൾ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ അംഗങ്ങളായ ഫാർമസിസ്റ്റ്മാരുടെ സഹായത്തോടെ ഉപയോഗശൂന്യമായ മരുന്നുകൾ മാറ്റി, ഓരോ മരുന്നും തരംതിരിച്ച് വെക്കുകയാണ് പതിവ്. കഴിഞ്ഞ ആറു മാസമായ പ്രയത്നത്തിൻ്റെ ഭാഗമായി 75 ൽ പരം മരുന്നുകൾ കൈമാറിയതിൽ ഉൾപ്പെടും. അർഹതപ്പെട്ട ആളുകളിലേക്ക് മരുന്നുകൾ എത്തിക്കുക എന്നതിനപ്പുറം മരുന്നുകൾ ഉപയോഗശൂന്യമായി പോകുന്നത് തടയുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത് എന്ന് ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ലെബീബ് ഹസ്സൻ പറഞ്ഞു. ഡോ: പി.എസ് ഷാജി ചെയർമാനായുള്ള കമ്മറ്റിയാണ് ഡ്രഗ്ഗ് ബാങ്കിൻ്റെ പ്രവർത്തനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത്. പഴഞ്ഞി കമ്മ്യൂണിറ്റി ഹെൽത്ത് സെൻറ്റർ സൂപ്രണ്ട് ഡോ: റ്റി.വി വാസുദേവൻ മരുന്നുകൾ ഏറ്റുവാങ്ങി. ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ലെബീബ് ഹസ്സൻ, സെക്രട്ടറി എം.ബിജുബാൽ, ഡോ: പി.എസ് ഷാജി,ഡോ: ദേവിപ്രിയ, കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ പ്രസിഡണ്ട് ബാബു വി.വർഗ്ഗീസ് സെക്രട്ടറി ബിജു ചെറിയാൻ, ഫാർമസി ഇൻ ചാർജ് സരിത ചന്ദ്രൻ, ഹെൽത്ത് സൂപ്രണ്ട് ഉണ്ണി അഹമ്മദ്, പി.എം അയ്യപ്പൻ, എം.കെ ശശിധരൻ, പി.ടി സിജു, സക്കറിയ ചീരൻ, തോമ തെകേക്കര എന്നിവർ സന്നിഹിതരായിരുന്നു.

Comments are closed.