1470-490

വികസന തുടർച്ചയിൽ കോട്ടക്കൽ മണ്ഡലം

പ്രൊഫആബിദ്ഹുസൈൻ_തങ്ങൾ_MLAയുടെ ഇടപെടൽ

കോട്ടക്കൽ_മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് 2.30കോടി രൂപ

വളാഞ്ചേരി: കോട്ടക്കൽ മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 2.30 കോടി രൂപ അനുവദിച്ചതായി #പ്രൊഫആബിദ്ഹുസൈൻ_തങ്ങൾ_MLA പറഞ്ഞു. മണ്ഡലത്തിൽ നിന്നും ശുപാർശ ചെയ്ത റോഡുകളിൽ 11 എണ്ണമാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചിട്ടുള്ളത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയാണ് പദ്ധതി നിർവ്വഹണം നടത്തുക.മീമ്പാറ – ഹൈസ്കൂൾ – വൈക്കത്തൂർ റോഡ് 20 ലക്ഷം,
മദ്രസ്സും പടി ഫാറൂഖ് നഗർ റോഡ് 20 ലക്ഷം,പള്ളിപ്പടി കല്ലം കുളമ്പ് റോഡ്15 ലക്ഷം,മരുതിൻചിറ – തടത്തിൽപ്പടി പുല്ലാട്ടിൽ പടി റോഡ്
10 ലക്ഷം ,നെച്ചിപ്പറ്റ നിരപ്പ് – ചേക്കുട്ടി ഹാജിപ്പടി റോഡ് 20 ലക്ഷം,യു.പി.സ്കൂൾ മൗലാന ബസാർ മാമ്പാറ റോഡ് 25ലക്ഷം,
കോട്ടപ്പുറം സ്കൂൾ പടി വള്ളുവൻ കോട്ടുപടി 10 ലക്ഷം, പാണ്ടമംഗലം പൂഴിക്കുന്ന് റോഡ് 30 ലക്ഷം, കോട്ടൂർ ആമ്പാറ കൊളമ്പ് റോഡ് 40 ലക്ഷം, ഖുർബാനി ചങ്കുവെട്ടിക്കുണ്ട് റോഡ് 30 ലക്ഷം, കുറ്റിപ്പുറം കൊളത്തോൾ പള്ളിപ്പടി മാണിയം കാട് റോഡ് 10 ലക്ഷം എന്നീ റോഡുകളാണ് 1 പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.

Comments are closed.