1470-490

കോവിഡ് 19: മലപ്പുറം ജില്ലാ അതിര്‍ത്തി വഴി തമിഴ്‌നാട്ടിലേക്കുള്ള യാത്രകള്‍ നിരോധിച്ചു


കോവിഡ് 19 വൈറസ് മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നിന്നു തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. വഴിക്കടവ് നാടുകാണി ചുരത്തിലെ ജില്ലാ അതിര്‍ത്തിയില്‍ പൊലീസും ആരോഗ്യ പ്രവര്‍ത്തകരുമടങ്ങുന്ന സംഘം പരിശോധന നടത്തും. അതിര്‍ത്തി കടക്കുന്നവരെ തടഞ്ഞു തിരിച്ചയക്കും. തമിഴ് നാട്ടില്‍ നിന്നും ജില്ലയിലേക്കു വരുന്നവരേയും അതിര്‍ത്തി വഴി കടത്തിവിടില്ല. അതിര്‍ത്തി വഴിയുള്ള യാത്രകള്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

Comments are closed.